തുറവന്‍കുന്ന് കത്തോലിക്ക കോണ്‍ഗ്രസ് കര്‍ഷകജ്വാല സമരം നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര ഗവണ്മെന്റിന്റെ കാര്‍ഷിക ബില്ലിനെതിരെയുള്ള കര്‍ഷകരുടെ സമരത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടു കത്തോലിക്ക കോണ്‍ഗ്രസ് നടത്തുന്ന കര്‍ഷകജ്വാല സമരം തുറവന്‍കുന്ന് ഇടവക കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടവക ദേവാലയത്തിനു മുമ്പില്‍ നടത്തി. വികാരി ഫാ. ഡേവിസ് കിഴക്കുംതല ഉദ്ഘാടനം നിര്‍വഹിച്ചു. സമരത്തിനു യൂണിറ്റ് പ്രസിഡന്റും ഇരിങ്ങാലക്കുട രൂപത കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ജോസഫ് അക്കരക്കാരന്‍ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി വര്‍ഗീസ് കാച്ചപ്പിള്ളി, രൂപത പ്രതിനിധികളായ ഔസേപ്പ് ചില്ലായ്, ജോസഫ് കരപറമ്പില്‍, വിന്‍സന്‍ കരിപ്പായി, ജോണ്സന് മാപ്രാണത്തുക്കാരന്‍, കൂനന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി