അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കമായി
ഇരിങ്ങാലക്കുട: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് തുടക്കം കുറിച്ച് മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ആസ്ഥാനത്ത് ഡെപ്യൂട്ടി രജിസ്ട്രാര്‍ കെ. വേദവതി പതാക ഉയര്‍ത്തി. അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബ്ലിസന്‍ സി. ഡേവിസ് സഹകരണ പ്രതിജ്ഞ ചൊല്ലികൊടുത്തു. അസിസ്റ്റന്റ് ഡയറക്ടര്‍ പി.വി. സൗമ്യ സംസാരിച്ചു. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ കീഴില്‍ 240 സംഘങ്ങളില്‍ സഹകാരികള്‍ സഹകരണ പതാക ഉയര്‍ത്തുകയും സഹകരണ പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ചെയ്തു.
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ സര്‍ക്കിള്‍ തല സഹകരണ വാരാഘോഷ സമാപനം 18 ന് ഉച്ചയ്ക്ക് രണ്ടിന് ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വെച്ച് നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം നിര്‍വഹിക്കും. സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി സഹകരണ സംഘങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുന്നു എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാര്‍ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് വിഷയം അവതരിപ്പിച്ച് സംസാരിക്കും.