ശിശുദിനത്തോടനുബന്ധിച്ച് ശാന്തിനികേതനില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ശിശുദിനം ആഘോഷിച്ചു. നാലാം ക്ലാസ് വിദ്യാര്‍ഥി ലാന്‍സ് ലൈജു ചാച്ചാജിയായി. മാനേജര്‍ പ്രഫസര്‍ എം.എസ്. വിശ്വനാഥന്, പിടിഎ പ്രസിഡന്റ് കൃഷ്ണകുമാര്‍, വിദ്യാര്‍ഥികളായ കെ.ജി. ആരാധ്യ, സാത്വിക് ദേവ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു. കണ്‍വീനര്‍ എം. സരിത, ജോ. കണ്‍വീനര്‍മാരായ രമ്യ, മെക്സി എന്നിവര്‍ നേതൃത്വം നല്കി.