കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ കോണ്‍ഗ്രസ് ധര്‍ണ
അരിപ്പാലം: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനയില്‍ പ്രതിഷേധിച്ചും ഇന്ധനനികുതി കുറയ്ക്കാത്ത പിണറായി സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ് കാട്ടൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. അരിപ്പാലം പോസ്റ്റ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശോഭനന് അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോസ് മൂഞ്ഞേലി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് ഭാരവാഹികളായ ജോണി കാച്ചപ്പിള്ളി, ടി.ആര്. ഷാജു, ടി.എസ്. പവിത്രന്, തിലകന് പൊയ്യാറ, മണ്ഡലം പ്രസിഡന്റുമാരായ എ.എസ്. ഹൈദ്രോസ്, ടി.ആര്. രാജേഷ്, കത്രീന ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.