ക്രിസ്തുമസ് മധുരിതമാക്കാന്‍ ക്രൈസ്റ്റ് കോളജില്‍ ക്രിസ്തുമസ് കേക്ക് ഫ്രൂട്ട് മിക്സിംഗ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് കേക്ക് നിര്‍മാണത്തിന് മുന്നോടിയായിട്ടുള്ള ഫ്രൂട്ട് മിക്സിംഗ് നടത്തി. പലതരം ഡ്രൈ ഫ്രൂട്സും സുഗന്ധ ദ്രവ്യങ്ങളും, വിവിധ തരം ജാമുകളും, വൈനും ചേര്‍ത്താണ് ഫ്രൂട്ട് മിക്സിംഗ് നടത്തുന്നത്. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രഫ. മേരി പത്രോസ്, ഡോ. സേവ്യര്‍ ജോസഫ്. ഡീന്മാരായ ഡോ. കെ.ജെ. വര്‍ഗീസ്, ഡോ. അനില്‍ കുമാര്‍, എച്ച്ആര്‍ കോ ഓര്‍ഡിനേറ്റര്‍ ഷീബ വര്‍ഗീസ്, അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥികളുടെ പരിശീലനത്തിന്റെ ഭാഗമായാണ് കേക്ക് നിര്‍മാണം നടത്തുന്നത്. വിഭാഗം തലവന്‍ പയസ് ജോസഫ് നേതൃത്വം നല്കി.