ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ റാലി നടത്തി

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്കൂളില്‍ ശിശുദിനം ആഘോഷിച്ചു. വര്‍ണ്ണാഭമായ റാലിയോടെ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. സാമൂഹ്യ മാധ്യമരംഗത്ത് സജീവമായ ഇരട്ട സഹോദരിമാര്‍ റ്റെസാ മറിയം, അന്ന മറിയം എന്നിവര്‍ വിശിഷ്ടാതിഥികളായ സമ്മേളനത്തില്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍ സിഎംഐ, പ്രിന്‍സിപ്പല്‍ ഫാ. ജോയ് ആലപ്പാട്ട് സിഎംഐ, സ്കൂള്‍ ഹെഡ് ബോയ് അച്ചുത് കരുണ്‍, ഹെഡ് ഗേള്‍ ബോണ വെന്ഞ്ചര് ആന്മരിയ അനൂപ് എന്നിവര്‍ സന്നിഹിതരായിരുന്നു.