ഫാത്തിമ ഷഹ്സീനയ്ക്ക് മേരിക്യൂറി ഫെല്ലോഷിപ്പ്
ഫാത്തിമ ഷഹ്സീന.
ഇരിങ്ങാലക്കുട: യൂറോപ്യന്‍ യൂണിയന്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീന. പോര്‍ച്ചുഗലിലെ മിന്‍ഹോ സര്‍വകലാശാലയില്‍ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂര്‍ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദിഖിന്റെയും ഷബീനയുടെയും മകളായ ഫാത്തിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
ജീവന്‍രക്ഷാ മരുന്നുകളുടെ വില നിയന്ത്രണം ലക്ഷ്യമിടുന്ന ഫാര്‍മസ്യൂട്ടിക്കല്‍ ഡൗണ്‍ സ്ട്രീം പ്രോസസിംഗ്, ക്രിസ്റ്റ ലൈസേഷന് ടെക്നോളജി എന്നീ വിഷയങ്ങളില്‍ വിവിധ രാജ്യങ്ങളിലായി മൂന്നു വര്‍ഷം നീളുന്ന ഗവേഷണത്തിനാണ് സ്കോളര്‍ഷിപ്പ് ലഭിച്ചത്. തഞ്ചാവൂരിലെ ശാസ്ത്ര ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കെമിക്കല്‍ എന്‍ജിനീയറിംഗില്‍ ബിടെക്കും ഇംഗ്ലണ്ടിലെ ലീഡ്സ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎസ് ബിരുദവും ഫാത്തിമ ഷഹ്സിന കരസ്ഥമാക്കിയിട്ടുണ്ട്.
പത്താം ക്ലാസ് വരെ ചേര്‍പ്പ് ലൂര്‍ദ് മാത സ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്ലവര്‍ കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലുമാണ് പഠിച്ചത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനി കേതന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ബെഹ്സാദ് റുഷൈദ് സഹോദരനാണ്.

പൊറത്തിശേരി സ്വദേശി യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു
മന്നം സ്മാരക പ്രസംഗമത്സരം സംഘടിപ്പിച്ചു
ഡല്‍ഹിയില്‍ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തില്‍ യൂത്ത് 50 കിലോഗ്രാം വിഭാഗത്തില്‍ വെങ്കല മെഡല്‍ നേടി
നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
റെസിഡന്റ്സ് അസോസിയേഷന് കൂട്ടായ്മയുടെ പ്രസിഡന്റായി ഷാജു അബ്രാഹം കണ്ടംകുളത്തി തെരഞ്ഞെടുക്കപ്പെട്ടു
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി