കരുപ്പടന്ന- നെടുങ്ങാണം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

കരുപ്പടന്ന- നെടുങ്ങാണം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു.
കോണത്തുക്കുന്ന്: കരുപ്പടന്ന- നെടുങ്ങാണം റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. റോഡില്‍ മെറ്റല്‍ ഇട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡ് പണി പൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ചായായിരുന്നു ഉപരോധം. അവിടെ ഇട്ട മെറ്റലുകള്‍ എല്ലാം ഇളകി തെറിച്ചു വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും സഞ്ചരിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. റിയാസ് വെളുത്തേരി, വാര്‍ഡ് മെമ്പര്‍ നസീമ നാസര്‍, മുഹ്സിന്, സാബിറ ടീച്ചര്‍, എന്‍.യു. റഷീദ്, അബ്ദുല്‍ കരീം, സുബൈര്‍ വൈപ്പിന്‍ കാട്ടില്‍, നജീബ്, ഹനീഫ, സാദിഖ്, ഫൈസല്‍ മഞ്ജന, അഷറഫ്, ഷുക്കൂര്‍, കൊച്ചുമോന്, സലീം, അക്ബര്‍, ഇബ്രാഹിംകുട്ടി, ഷംസു, റഫീഖ്, ഷഫീര്‍, സലാം എന്നിവര്‍ നേതൃത്വം നല്കി.