അവിട്ടത്തൂരിന്റെ അഭിമാനം; ഓക്സ്ഫഡ് മുതല്‍ യൂറോപ്പിലെ മൂന്ന് ഗ്ലോബല്‍ ഫെലോഷിപ്പുകള്‍ വരെ നേടി ആദര്‍ശ്
ആദര്‍ശ് വരിക്കാശേരി ജഗദീഷ് ചന്ദ്രന്.
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ അവിട്ടത്തൂര്‍ സ്വദേശിയായ യുവ ഗവേഷകന് ആദര്‍ശ് വരിക്കാശേരി ജഗദീഷ് ചന്ദ്രന് അന്താരാഷ്ട്ര അക്കാദമിക് രംഗത്ത് ശ്രദ്ധേയ നേട്ടം സ്വന്തമാക്കി. കോഴിക്കോട് എന്‍ഐടിയില്‍ നിന്ന് മെറ്റീരിയല്‍സ് സയന്‍സില്‍ ബിടെക് പൂര്‍ത്തിയാക്കിയ ആദര്‍ശിന് ലോകപ്രശസ്തമായ ഓക്സ്ഫഡ് സര്‍വകലാശാലയില്‍ നേരിട്ടുള്ള ഡിഫില് (പിഎച്ച്ഡി) പ്രവേശന ഓഫര്‍ ലഭിച്ചു. പ്രശസ്ത സര്‍ഫസ് സയന്റിസ്റ്റ് പ്രഫ. മാര്ട്ടിന് കാസ്റ്റലിന്റെ നേതൃത്വത്തില്‍ ടു ഡൈമന്‍ഷണല്‍ മെറ്റല്‍ ഓര്‍ഗാനിക് ഫ്രെയിംവര്ക്കുകളിലെ ഗവേഷണത്തിനായാണ് അവസരം ലഭിച്ചിരിക്കുന്നത്.
ഇതോടൊപ്പം യൂറോപ്യന്‍ കമ്മിഷന് ഫണ്ട് ചെയ്യുന്ന ഇറാസ്മസ് മുണ്ടസ് ജോയിന്റ് മാസ്റ്റര്‍ ഫെലോഷിപ്പുകളും ഒരേസമയം സ്വന്തമാക്കിയാണ് ആദര്‍ശ് അപൂര്‍വ നേട്ടം കൈവരിച്ചത്. ഒരേ സമയം മൂന്ന് ഇറാസ്മസ് മുണ്ടസ് ഫെലോഷിപ്പുകള്‍ നേടുന്നത് അത്യപൂര്‍വ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ട്യൂഷന് ഫീസ് ഉള്‍പ്പടെ ഏകദേശം 57 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും ഈ ഫെലോഷിപ്പുകള്‍ വഴി ലഭിക്കും. ഹോങ്കോംഗ് സിറ്റി സര്‍വകലാശാലയുടെ സമ്മര്‍ ഫെലോഷിപ്പിനായി ലോകമെമ്പാടുമുള്ള എട്ട് വിദ്യാര്‍ഥികളില്‍ ഒരാളായും ആദര്‍ശ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
മികച്ച പ്രകടനത്തെ തുടര്‍ന്ന് നാലുവര്‍ഷത്തെ പിഎച്ച്ഡി ഓഫറും സര്‍വകലാശാല നല്‍കിയിട്ടുണ്ട്. ബിടെക് പഠനകാലത്ത് ഐഐടി ബോംബെ, ഐഐടി ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങളിലും പങ്കെടുത്ത ആദര്‍ശ് ഇപ്പോള്‍ എന്‍ഐടി കാലിക്കട്ടിലെ അപ്ലൈഡ് മൈക്രോസ്കോപ്പി ആന്‍ഡ് സ്പെക്ട്രോസ്കോപ്പി ലബോറട്ടറി (എല്എഎംഎസ്) ല്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിക്കുകയാണ്. പഠന മികവിനൊപ്പം വിദ്യാര്‍ഥി നേതൃത്വത്തിലും സജീവമായിരുന്ന ആദര്‍ശ് എന്‍എസ്എസ്, സ്റ്റുഡന്റ് അഫയേഴ്സ് കൗണ്‍സില്‍, തത്വ 23 ടെക്നോ മാനേജ്മെന്റ് ഫെസ്റ്റിവല്‍ എന്നിവയിലും ശ്രദ്ധേയ പങ്കുവഹിച്ചു. ജഗദീഷ് ചന്ദ്രന് വരിക്കാശേരിയുടെയും അരുന്ധതി മുട്ട്ലക്കൂടത്ത് ബാലകൃഷ്ണന്റെയും മകനാണ് ആദര്‍ശ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാണാതായ എടക്കുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
പൊറത്തിശേരി വീ വണ്‍ നഗറില്‍ അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച കള്ളുഷാപ്പിനെതിരെ ജനകീയസമരസമിതി കവിയരങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ചു
ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് ഫലം; തോല്‍വി സൂക്ഷ്മതലത്തില്‍ വിലയിരുത്തണമെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് പ്രദീപ് മേനോന്
ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു