ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് ഫലം; തോല്‍വി സൂക്ഷ്മതലത്തില്‍ വിലയിരുത്തണമെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് പ്രദീപ് മേനോന്
പ്രദീപ് മേനോന്.
40 വര്‍ഷമായുള്ള പാര്‍ട്ടി അംഗത്വം പുതുക്കിയിട്ടില്ല
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയെത്തുടര്‍ന്ന് ഇരിങ്ങാലക്കുടയിലും ഇടതുപക്ഷ സഹയാത്രികരില്‍നിന്ന് വിമര്‍ശനം ഉയരുന്നു. പഠനകാലംമുതല്തന്നെ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയും പ്രവാസകാലത്തും പ്രവര്‍ത്തനങ്ങള്‍ തുടരുകയും നാട്ടില്‍ തിരിച്ച് എത്തിയതിന് ശേഷം കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതി ചെയര്മാന്, കല്ലംകുന്ന് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയുംചെയ്ത വ്യക്തിയാണ് പ്രദീപ് മേനോന്. സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിലെ ചില അംഗങ്ങളുടെ ശൈലിയോടുള്ള എതിര്‍പ്പാണ് പ്രദീപ് മേനോന് പ്രകടിപ്പിച്ചത്.
40 വര്‍ഷം പാര്‍ട്ടി അംഗത്വം ഉണ്ടായിരുന്നുവെങ്കിലും രണ്ടുവര്‍ഷമായി അംഗത്വം പുതുക്കിയിട്ടില്ല. ഇതുപോലെ ധാരാളം പാര്‍ട്ടി അനുഭാവികളുണ്ട്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ ഏരിയ നേതൃത്വം കാണുന്നില്ലെന്നും വൈരാഗ്യബുദ്ധിയോടെ കാണുന്നുവെന്നും പ്രദീപ് മേനോന് പറഞ്ഞു. ദേവസ്വം ബോര്‍ഡ് ചെയര്‍മാനായി നടത്തിയ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ ഉണ്ടായി. ബാങ്കിംഗ് ഇതര പ്രവര്‍ത്തനങ്ങളുമായി കല്ലംകുന്ന് സര്‍വീസ് ബാങ്കിനെ മികച്ച രീതിയിലാണ് നയിച്ചത്.
പാര്‍ട്ടി പറഞ്ഞിട്ടാണ് വീണ്ടും കല്ലംകുന്ന് സര്‍വീസ് ബാങ്ക് ഭരണസമിതിയിലേക്ക് മത്സരിച്ചത്. വിജയത്തിനുശേഷം ഒരു അറിയിപ്പുപോലുമില്ലാതെ തന്നെ നേതൃത്വത്തില്‍ നിന്നു ഒഴിവാക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭരണസമിതി സ്ഥാനം രാജിവച്ചത്. ബാങ്കിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമാണ്. ഇക്കാര്യങ്ങള്‍ എല്ലാം ജില്ലാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കാതെ താന്‍ മാറി നില്‍ക്കുകയാണ്. മന്ത്രിയും ഇരിങ്ങാലക്കുട എംഎല്‍എയുമായിരുന്ന ആര്. ബിന്ദുവിന്റെ തോല്‍വി സൂക്ഷ്മതലത്തില്‍ പരിശോധിക്കേണ്ടതുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
താഴെക്കാട് സെന്റ് ആന്റണീസ് കുരിശുപള്ളിയില്‍ തിരുനാള്‍ നാളെ
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍