ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ് ഒരാള്‍ അറസ്റ്റില്‍
മുഹമ്മദ് ഷമീല്‍ (23).
ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിന്റെ മറവില്‍ ചാലക്കുടി പരിയാരം സ്വദേശിയില്‍ നിന്ന് ഒരു കോടി എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ കമ്മീഷന് വ്യവസ്ഥയില്‍ അക്കൗണ്ട് വഴി സൈബര്‍ തട്ടിപ്പ് പണം മുഖ്യ തട്ടിപ്പ് സംഘത്തിന് കൈമാറിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാസര്‍ഗോഡ് വിടിസി കൊടിയാമ്മ ചൂരിതഡ്ക സ്വദേശി മുഹമ്മദ് ഷമീലാണ് (23) തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസിന്റെ പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം കാസര്‍ഗോഡു നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചാലക്കുടി പരിയാരം സ്വദേശിയായ പരാതിക്കാരനെ ബാരിക് ഗോള്‍ഡ് ക്യാപിറ്റല്‍ (ബിജിസി) എന്ന ട്രേഡിംഗ് കമ്പനിയാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വലയിലാക്കിയത്.
ഫേസ്ബുക്ക്, വാട്സ്ആപ്പ്, ടെലഗ്രാം എന്നിവ വഴി ബന്ധപ്പെട്ട് വിശ്വാസം നേടിയ ശേഷം പ്രത്യേക ട്രേഡിംഗ് വാലറ്റ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യിപ്പിച്ചു. 2024 നവംബര്‍ മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി 1,08,78,935 രൂപയാണ് പരാതിക്കാരന് പ്രതികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയത്. ലാഭമായി ലഭിച്ചതായി കാണിച്ച തുക പിന്‍വലിക്കാന്‍ കഴിയാതായതോടെയാണ് തട്ടിപ്പാണെന്ന് പരാതിക്കാരന് വ്യക്തമായത്. തുടര്‍ന്ന് ഇരിങ്ങാലക്കുട സൈബര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. തട്ടിയെടുത്ത പണത്തില്‍ നാലര ലക്ഷത്തോളം രൂപ ഷമീലിന്റെ ഐഡിഎഫ്സി ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയത്.
ഈ തുക എടിഎം വഴിയും ചെക്ക് ഉപയോഗിച്ചും പിന്‍വലിച്ച് മുഖ്യ സൈബര്‍ തട്ടിപ്പ് സംഘത്തിന് നല്‍കിയതിനാണ് ഷമീല്‍ പിടിയിലായത്.ഷമീല്‍ ഈ കേസിലെ മുഖ്യപ്രതികളിലൊരാളായ മലപ്പുറം സ്വദേശി അജ്സല്‍ എന്നയാളുടെ കൂടെ പോയി തട്ടിപ്പിലൂടെ എത്തുന്ന പണം അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് അജ്സലിന് കൈമാറുകയും ഇതിന് പ്രതിഫലമായി കമ്മീഷന് കൈപ്പറ്റുകയുമായിരുന്നു. കേസിലെ മുഖ്യപ്രതിയായ അജ്സലിനെ പോലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. സൈബര്‍ പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എ. അഷ്രഫ്, സബ് ഇന്‍സ്പെക്ടര്‍ കെ.വി. ജസ്റ്റിന്, സിപിഒമാരായ ടി.പി. ശ്രീനാഥ്, സി.എസ്. ശ്രീയേഷ്, ഡിവിആര്സിപിഒ അനന്ദുമോന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം