ഇരിങ്ങാലക്കുട നഗരസഭയില്‍ ദിവസ കളക്ഷന്‍ തുക ബാങ്കിലടക്കാതെ വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ നഗരസഭ ജീവനക്കാരന് പിടിയില്‍
തൃദീപന്‍ (56).
ഇരിങ്ങാലക്കുട: നഗരസഭയിലെ ദിവസ കളക്ഷന്‍ തുക ബാങ്കില്‍ അടയ്ക്കാതെ വ്യാജ രേഖകള്‍ ചമച്ച് 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ കേസില്‍ നഗരസഭ ജീവനക്കാരനെ തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു. കോണോത്തുകുന്ന്, പൈങ്ങോട്, പയപ്പിള്ളി വീട്ടില്‍ തൃദീപന്‍ (56) ആണ് പിടിയിലായത്. 2025 ഏപ്രില്‍ 28 മുതല്‍ 2026 മാര്‍ച്ച് 16 വരെയുള്ള കാലയളവില്‍ 46,10,015 രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്.
നഗരസഭയില്‍ ലഭിക്കുന്ന തുക ബാങ്കില്‍ അടയ്ക്കുമ്പോള്‍ കുറവു വരുത്തുകയും, ബാങ്ക് രസീതുകളില്‍ തിരുത്തല്‍ വരുത്തി യഥാര്‍ത്ഥ തുക തന്നെ അടച്ചുവെന്ന് കാണിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് നഗരസഭയെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയതിനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട നഗരസഭ സെക്രട്ടറി വി.എച്ച്. ഹബീബ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൃദീപനെ പിടികൂടിയത്. നടപടിക്രമങ്ങള്‍ക്കു ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ ടി. ദിലീഷ്, സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീലാല്‍, ജിഎസ്ഐ സതീശന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഗിരീഷ്, കമല്‍ കൃഷ്ണ, സിപിഒമാരായ ഉമേഷ് കൃഷ്ണന്, ഫ്രഡി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍