മുരിയാട് പഞ്ചായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പോഷണ്‍ പക്വാടാ 2026 സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തും ഇരിങ്ങാലക്കുട ഐസിഡിഎസുമായി സംയോജിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പോഷണ്‍ പക്വാടാ 2026 മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തും ഇരിങ്ങാലക്കുട ഐസിഡിഎസുമായി സംയോജിച്ച് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ പോഷണ്‍ പക്വാടാ 2026 മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എ.എം. ജോണ്സണ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമിത പ്രസാദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, മറ്റു പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, വി.കെ. ഷൈജു, സി.എസ്. അജീഷ്, ഇ.വി. ബിന്ദു, ജ്യോതി സരിന്, തോമസ് തോകലത്ത്,
ടി.കെ. ശശി, ഷീജ മോഹനന്, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ടി.സി. ബിന്ദുലക്ഷ്മി എന്നിവര്‍ സംസാരിച്ചു. മുരിയാട് പഞ്ചായത്തിലെ 25 അങ്കണവാടികളില്‍ നിന്നും തയാറാക്കിയ വിവിധയിനം പോഷകാഹാരങ്ങള്‍ പ്രദര്‍ശനത്തിന് വച്ചിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തില്‍ പോഷകാഹാരങ്ങളുടെ പ്രാധാന്യത്തെ കുറിച്ചു എംഎല്‍എസ്പി നേഴ്സ് ജസ്ന ബോധവല്‍ക്കരണ ക്ലാസ് നല്കി. അതോടൊപ്പം ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ചു എംഎല്‍എസ്പി നേഴ്സ് ഇന്ദു ബോധവല്‍ക്കരണം നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം