മുരിയാട് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു
മുരിയാട് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിത കര്‍മ സേനാംഗങ്ങള്‍ക്കും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സുരക്ഷാ ഉപകരണങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്തു. കെഎസ്എഫ്ഇയുടെ സഹകരണത്തോടെ നടത്തിയ പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു. മുരിയാട് പഞ്ചായത്ത് ഹാളിലും എംസിഎഫിലുമായി നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് സുമിത പ്രസാദ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ നിഖിത അനൂപ്, എം.എ. ജോണ്സണ്, സുനിത മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.യു. വിജയന്, മണി സജയന്, പഞ്ചായത്തംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, വി.ആര്. ഷൈജു, സി.എസ്. അജീഷ്, ബിന്ദു ടീച്ചര്‍, കെ.കെ. സുരേഷ് ബാബു, ഷാരി വീനസ്, അഞ്ജലി ഷാബു, ടി.കെ. ശശി, ഷീജ മോഹനന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ. നിഖില്‍, അസി. സെക്രട്ടറി കെ. രാജേഷ്, എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എം.എസ്. ഉണ്ണികൃഷ്ണന്, പഞ്ചായത്ത് അസി. സെക്രട്ടറി മനോജ് മുകുന്ദന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജെ. ഡില്‍ജി, ഹരിതകര്‍മ സേന കോ ഓര്‍ഡിനേറ്റര്‍ ശിഖാമണി, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍മാരായ അഞ്ജിത മിഥുന്, അഞ്ജു സുഗതന് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
ഋതു പരിസ്ഥിതി ചലച്ചിത്രോത്സവത്തിന് കൊടിയേറി; സലിംകുമാറിന് ആദരവുമായി പൊക്കാളി ഡോക്യുമെന്ററി പ്രദര്‍ശനം
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തണം
സെന്റ് ജോസഫ്സ് കോളജിലെ ഫൈന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചര്‍ ക്ലബ്ബ് പ്രതിഭകള്‍ക്ക് വേദിയായി ടാലന്റ് ഷോ
കര്‍ഷകര്‍ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി