ക്ലീന്‍ തുറവന്‍കാട് പദ്ധതിക്ക് തുടക്കമായി
ക്ലീന്‍ തുറവന്‍കാട് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പെയ്ന് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്ലീന്‍ തുറവന്‍കാട് പദ്ധതിക്ക് തുടക്കമായി. റോഡരികില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന അജൈവമാലിന്യങ്ങള്‍ ശേഖരിച്ച്് സിഎഫ്സിയിലേക്ക് മാറ്റുന്നു. ഈ ജനകീയ ക്യാമ്പെയ്ന് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. സിഡിഎസ് മെമ്പര്‍ സുജാത സുരേഷ്, എഡിഎസ് പ്രസിഡന്റ് സുലേഖ, സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റും ലീഡര്‍ അധ്യാപകരായ ബീന വിന്‍സ്, എം.ഐ. ജിഫിന്, ബീന ആന്റണി, ആശവര്‍ക്കര്‍ ബിന്ദു മോഹനന്, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.സി. അനുമോള്‍ എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡിലെ യുവജനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സിഎംസി ഇരിങ്ങാലക്കുട ഉദയ പ്രൊവിന്‍സ് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമായി
തെരുവുനായ് ഷെല്‍ട്ടര്‍ നിര്‍മിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു
വാതില്‍മാടം ഉന്നതിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് രേഖ കൈമാറി
പടിയൂര്‍ പഞ്ചായത്തില്‍ ഓണത്തിന് പൂകൃഷി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
രാഘവന് പൊഴേക്കടവില്‍ അനുസ്മരണ സമ്മേളനം