വാതില്‍മാടം ഉന്നതിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് രേഖ കൈമാറി
മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന മാപ്രാണം വാതില്‍മാടം ഉന്നതിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് കുഴിക്കാട്ടുകോണത്ത് വീട് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് ഭൂമിയുടെ ആധാരം സിപിഎം ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ കൈമാറുന്നു.
മാപ്രാണം: മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന വാതില്‍മാടം ഉന്നതിയിലെ മൂന്നു കുടുംബങ്ങള്‍ക്ക് കുഴിക്കാട്ടുകോണത്ത് വീട് നിര്‍മിക്കാന്‍ വാങ്ങിയ ഭൂമിയുടെ രജിസ്ട്രേഷന് പൂര്‍ത്തീകരിച്ച് ആധാരം സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റി കൈമാറി. മുന്‍മന്ത്രി ആര്. ബിന്ദുവിന്റെ ഇടപെടലില്‍ ആറ് ലക്ഷം രൂപയും വീടുവയ്ക്കാന്‍ നാല് ലക്ഷം രൂപയും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന കുടുംബങ്ങള്‍ക്ക് ഭൂമിയുടെ രജിസ്ട്രേഷന് ആവശ്യമായ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ വാര്‍ഡ് കൗണ്‍സിലര്‍ ലേഖ ഷാജന് സിപിഎം ലോക്കല്‍ കമ്മിറ്റിയെ വിഷയം അറിയിച്ചു. തുടര്‍ന്ന് പൊറത്തിശേരി കാര്‍ണിവല്‍ എന്ന പരിപാടി സംഘടിപ്പിച്ച് ഇതിനായുള്ള പണം സ്വരൂപിച്ച് ഭൂമിയുടെ രജിസ്ട്രേഷന് നടത്തുകയായിരുന്നു. ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ രേഖകള്‍ കൈമാറി. ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ. അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ കമ്മിറ്റിയംഗം എം.ബി. രാജു, നഗരസഭാ കൗണ്‍സിലര്‍ ലേഖ ഷാജന്, സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.എ. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു