പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ പുതിയതായി ആരംഭിച്ച സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററിന്റെയും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെയും ഉദ്ഘാടനം ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിക്കുന്നു.
പുല്ലൂര്‍: സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ പുതിയതായി ആരംഭിച്ച സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററിന്റെയും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റിന്റെയും ഉദ്ഘാടനവും വെഞ്ചിരിപ്പുകര്മവും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ നിര്‍വഹിച്ചു. സമരിറ്റന്‍ സിസ്റ്റേഴസ് സ്നേഹോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ഹോസ്പിറ്റല്‍ ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോക്ടര്‍ റീറ്റ സിഎസ്എസ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ലൈഫ് കെയര്‍ കാര്‍ഡിയാക് സെന്ററിര്‍ മാനേജര്‍ സെബി ജേക്കബ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന് ആന്‍ഡ് റീഹാബിലിറ്റേഷന്‍ കണ്‍സല്‍റ്റന്റ് ഫിസിയാട്രിസ്റ് ഡോ. പ്രതാപ് രാഘവന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.
ഈ വര്‍ഷം ആഗസ്റ്റില്‍ ഡയമണ്ട് ജൂബിലിയിലേക്കു പ്രവേശിക്കുന്ന പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ജൂബിലി ആഘോഷത്തിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് പുതിയ രണ്ടു പ്രൊജക്ടുകള്‍ നാടിനു സമര്‍പ്പിച്ചത്. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ലോറി സിഎസ്എസ് സ്വാഗതവും ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് ആന്‍ജോ ജോസ് ആമുഖപ്രസംഗവും നഴ്സിംഗ്സൂപ്രണ്ട് സിസ്റ്റര്‍ വിന്‍സി സിഎസ്എസ് നന്ദിയും പറഞ്ഞു. ജനറല്‍ നഴ്സിംഗ് ആന്ഡ്ി മിഡൈ്വഫറിയില്‍ സംസ്ഥാനതലത്തില്‍ മൂന്നാം റാങ്ക് കരസ്ഥമാക്കിയ സേക്രഡ് ഹാര്‍ട്ട് സ്കൂള്‍ ഓഫ് നഴ്സിംഗിലെ വിദ്യാര്‍ഥിനി ജോസ്മി ജോയിയെ ചടങ്ങില്‍ ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം