മുരിയാട് പഞ്ചായത്തില്‍ എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതി; കര്‍ഷക സെമിനാറും പയര്‍ വിത്ത് വിതരണവും സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തില്‍ എന്ബിപിജിആര് തൃശൂര്‍ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷിക ക്ലാസ് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം ചെയ്യുന്നു.
മുരിയാട്: കൃഷിയില്‍ താല്പര്യമുള്ള കുടുംബശ്രീ സിഡിഎസ്, എഡിഎസ്, ജെഎല്‍ജി അംഗങ്ങളെ ഉള്‍കൊള്ളിച്ചു കൊണ്ട് എന്ബിപിജിആര് (നാഷണല്‍ ബ്യൂറോ ഓഫ് പ്ലാന്റ് ജീനോം റിസര്‍ച്ച്) തൃശൂര്‍ എന്ന സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ എന്റെ ഗ്രാമം എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കാര്‍ഷിക ക്ലാസ് സംഘടിപ്പിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് ഉദ്ഘാടനം നിര്‍വഹിച്ചു.
വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ നികിത അനൂപ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മുരളി, പഞ്ചായത്തംഗങ്ങളായ സുനില്‍കുമാര്‍, ഷൈജു, അജീഷ്, ഷാരി വീനസ്, ടി.കെ. ശശി, ഷീജ മോഹനന്, സിഡിഎസ് ചെയര്‍പേഴ്സണ്‍ മിനി സത്യന് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക സര്‍വകലാശാല അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സിജി ചന്ദ്രന്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ലത, എന്ബിപിജി സീനിയര്‍ സയന്റിസ്റ്റ് ഡോ. സുമ, സീനിയര്‍ ശാസ്ത്രജ്ഞരായ ഡോ. വെങ്കിടേഷ്, ഡോ. തിരുമലൈ സാമി, കൃഷി ഓഫീസര്‍ ഡോ. അഞ്ചു ബി. രാജ് എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് അഭിമാന നേട്ടം; ഹാക്കത്തോണില്‍ വിദ്യാര്‍ഥികള്‍ക്ക് തിളക്കമാര്‍ന്ന വിജയം
ക്രൈസ്റ്റ് കോളജ് കോമേഴ്സ് വിഭാഗം ഗവേഷണ കേന്ദ്രത്തില്‍ നിന്ന് ഗവേഷണബിരുദം നേടിയ ഡോ.കെ.എം. മുവിഷ്
പ്രായത്തെ തോല്‍പ്പിച്ച പെണ്‍കരുത്ത്; 67-ാം വയസില്‍ എവറസ്റ്റിന്റെ നെറുകയില്‍ നസീമ കുഞ്ഞുമോന്
ആദ്യ ബാച്ച് വിദ്യാര്‍ഥികള്‍ ലൈസന്‍സ് നേടി, കൂടുതല്‍ വാഹനങ്ങള്‍ ഉടന്‍; ഹിറ്റായി കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്കൂള്‍
കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ നാടക ക്യാമ്പ് ആരംഭിച്ചു
ഇന്നസെന്റ് സ്മാരക അഖിലകേരള നാടക മത്സരം; രാവുണ്ണി തമ്പാന് മികച്ച നാടകം