സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
സ്കൂള്‍ പ്രവേശനത്തിന്റെ മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടന്ന അവലോകന യോഗം.
ഇരിങ്ങാലക്കുട: സ്കൂള്‍ പ്രവേശന നടപടികള്‍ സുഗമമായും സുരക്ഷിതമായും പൂര്‍ത്തിയാക്കുന്നതിനായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഇരിങ്ങാലക്കുട കാട്ടുങ്ങച്ചിറയിലെ ജില്ലാ പോലീസ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് യോഗം ചേര്‍ന്നത്. റവന്യൂ, വിദ്യാഭ്യാസം, മോട്ടോര്‍ വാഹനം, തദ്ദേശ സ്വയംഭരണം, എക്സൈസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ഡിവൈഎസ്പി മാര്‍, എസ്എച്ച്ഒ മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
കുട്ടികള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരയാകുന്നത് തടയുക, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുക എന്നിവയ്ക്കാണ് മുന്‍ഗണന. മയക്കുമരുന്ന്, പുകയില ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉപയോഗം തടയുന്നതിനായി എക്സൈസ് വകുപ്പുമായി ചേര്‍ന്ന് സ്കൂള്‍ പരിസരങ്ങളില്‍ സംയുക്ത പരിശോധനകളും റെയ്ഡുകളും ശക്തമാക്കും. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി സ്കൂള്‍ പരിസരങ്ങളിലെ അപകടാവസ്ഥയിലുള്ള മരച്ചില്ലകള്‍ മുറിച്ചുമാറ്റുക, വെള്ളക്കെട്ടുകള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ അവ ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. സ്കൂള്‍ വാഹനങ്ങളില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്, സ്പീഡ് ഗവര്‍ണര്‍, ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ എന്നിവ നിര്‍ബന്ധമാണ്. കൂടാതെ സ്കൂള്‍ ബസുകളിലെ ഡ്രൈവര്‍മാര്‍ക്കും ക്ലീനര്‍മാര്‍ക്കും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്.
രാവിലെയും വൈകീട്ടും സ്കൂളുകളിലേക്ക് വരുന്നതും തിരിച്ചുപോകുന്നതുമായ സമയങ്ങളില്‍ ടിപ്പര്‍ ലോറികളുടെ സര്‍വീസ് പൂര്‍ണമായും നിരോധിക്കാനും തീരുമാനമായി. ഒരേ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന സ്കൂളുകളുടെ സമയക്രമത്തില്‍ നേരിയ വ്യത്യാസം വരുത്തി ജംഗ്ഷനുകളിലെ തിരക്ക് കുറയ്ക്കാനുള്ള നടപടികളും സ്വീകരിക്കും. സ്കൂള്‍ തുറക്കുന്ന ആദ്യ ആഴ്ചകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്താനും എല്ലാ സ്കൂളുകളിലും നിരന്തര പരിശോധനകള്‍ നടത്തി സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താനും യോഗത്തില്‍ തീരുമാനിച്ചു.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തൃശൂര്‍ അഡീഷണല്‍ എസ്പി വി.എ. കൃഷ്ണദാസ്, തൃശ്ശൂര്‍എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, സി.കെ. സജികുമാര്‍, സാഞ്ചോ വര്‍ഗീസ് (ജോയിന്റ് ആര്‍ടിഒ, ഇരിങ്ങാലക്കുട), എന്‍.എസ്. സലീഷ്, (ഡിവൈഎസ്പി, ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച്), സന്തോഷ് കുമാര്‍ എം (ഡിവൈഎസ്പി, ഇരിങ്ങാലക്കുട സബ് ഡിവിഷന്), കെ.പി. ബെന്നി (ഡിവൈഎസ്പി, ചാലക്കുടി സബ് ഡിവിഷന് ഇന്‍ ചാര്‍ജ്), പ്രമോദ് പി (ഡിവൈഎസ്പി, കൊടുങ്ങല്ലൂര്‍ സബ് ഡിവിഷന്), കൊരട്ടി, അവിണിശ്ശേരി, കോടശ്ശേരി, മാള, ഇടത്തിരുത്തി, വേളൂക്കര, പറപ്പൂക്കര, ഏങ്ങണ്ടിയൂര്‍, മതിലകം, വല്ലച്ചിറ, തൃക്കൂര്, ആളൂര്‍ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡന്റുമാരും സെക്രട്ടറിമാരും പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒ മാരും പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്