പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
പൊറത്തൂച്ചിറയിലെ ഷട്ടര്‍ തുറന്നതോടെ മലിന ജലം പുറത്തേക്ക് ഒഴുകുന്നു.
നഗരസഭയുടെ മഴക്കാലപൂര്‍വ ശുചീകരണം പാളിയെന്ന് പ്രതിപക്ഷം
ഇരിങ്ങാലക്കുട: നഗരസഭയിലെ പ്രധാനപ്പെട്ട കൃഷി സ്ഥലങ്ങളിലൊന്നായ പൊറത്തൂചിറയിലെ സ്ലൂയിസിന്റെ ഷട്ടറുകളിലൊന്ന് തുറന്നതോടെ മലിന ജലം തോട്ടിലേക്ക് ഒഴുകി. ഇതോടെ പ്രദേശത്ത് രൂക്ഷമായ ദുര്‍ഗന്ധം വ്യാപിക്കുകയും ചെയ്തതോടെ മൂക്കുപൊത്തി ജീവിക്കേണ്ട അവസ്ഥയില്‍ പൊറത്തുച്ചിറക്കാര്. കോളിഫോം ബാക്ടീരിയയുടെ ആധിക്യമുള്ള മലിനജലമാണ് ഒഴുകിയെത്തുന്നത്. മഴ പെയ്തതോടെ പലയിടത്തുനിന്നുമായി വെള്ളം ഒഴുകിയെത്തി ചിറ നിറഞ്ഞതോടെ പകുതി തുറന്നു വെള്ളം തോട്ടിലേക്ക് ഒഴുക്കി. എന്നാല്‍ ചണ്ടിനിറഞ്ഞ തോട് വൃത്തിയാക്കാത്തതിനാല്‍ പൊറത്തൂച്ചിറ തുറന്നപ്പോള്‍ വെള്ളം ഒഴുകിയെത്തിയത് പരിസരത്തെ വീടുകളിലേക്കാണ്.

ഈ പ്രാവശ്യത്തെ നഗരസഭയുടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അമ്പേ പാളി എന്ന് സ്ഥലം സന്ദര്‍ശിച്ച നഗരസഭ പ്രതിപക്ഷ നേതാവ് പി.വി. ശിവകുമാര്‍ പറഞ്ഞു. ബൈപ്പാസ് റോഡിലെ കലുങ്ക് മണ്ണിട്ടുമൂടിയതിനെ തുടര്‍ന്ന് വേനല്‍മഴയില്‍ തന്നെ ഇവിടം വെള്ളക്കെട്ടിലായതിനെതിരെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചിരുന്നു. ഇവിടെ കെട്ടിക്കിടന്ന വെള്ളത്തില്‍ കക്കൂസ് മാലിന്യം ഉള്‍പ്പടെ ഉണ്ടെന്ന് അന്നേ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടിയതാണ്. പിന്നീട് നഗരസഭയുടെ നേതൃത്വത്തില്‍ കലുങ്ക് പൊളിച്ച് ഇവിടുന്ന് ഒഴുക്കിവിട്ട വെള്ളം കല്ലരിത്തോട് വഴി പൊറത്തൂച്ചിറയിലേക്കാണ് എത്തിയത്.
ഈ മലിനജലം ചിറയില്‍ എത്തുന്നതോടെ പ്രദേശത്തെ കിണറുകളില്‍ ഇതിന്റെ അംശങ്ങള്‍ കലര്‍ന്ന് കുടിവെള്ളം മുട്ടുന്ന സ്ഥിതിയാകും എന്നും ചിറയില്‍ നിന്നാണ് കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള വെള്ളം ഉപയോഗിക്കുന്നതെന്നും എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇതെല്ലാം പാളിപ്പോയ സ്ഥിതിവിശേഷമാണ് ഇപ്പോഴുള്ളത്. ഇതിനെല്ലാം പരിഹാരം വേണമെന്നും പനോലി പാലം മുതലുള്ള തോട് ജെസിബി ഉപയോഗിച്ച് അടിയന്തിരമായി വൃത്തിയാക്കണം എന്നും കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. കൗണ്‍സിലര്‍മാരായ പി.എം. നന്ദുലാല്‍, ലേഖ ഷാജന്, വി.എസ്. അശ്വതി, സിന്ധു ഗിരീഷ് കുമാര്‍, വിനീത ടീച്ചര്‍ എന്നിവരും ശിവകുമാറിനോടൊപ്പം പൊറത്തൂച്ചിറ സന്ദര്‍ശിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
സ്നേഹിക്കുക, ജീവിക്കുക, നയിക്കുക; കെസിവൈഎം ഇരിങ്ങാലക്കുട രൂപതയുടെ 2026 പ്രവര്‍ത്തന വര്‍ഷ ലോഗോ പ്രകാശനം
കരുവന്നൂര്‍ സെന്റ് ജോസഫ്സ് സ്കൂളില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ വിദ്യാരംഭം കുറിച്ചു
വിസ്മയം ഉണര്‍ത്തി 92 കാരന്റെ യോഗഭ്യാസ പ്രകടനം
കുട്ടംകുളം സമരത്തിന് 80 വയസ്