നൂറു മേനി വിജയം; സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അനുമോദന യോഗം നടത്തി
എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു മേനി വിജയം നേടിയ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സംഘടിപ്പിച്ച അനുമോദന യോഗത്തില്‍ പ്രധാനധ്യാപിക റീജ ജോസിനെ സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പൊന്നാടയണിയിച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു മേനി വിജയം നേടിയ ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ അനുമോദന കൂട്ടായ്മ സംഘടിപ്പിച്ചു. 2025 26 അധ്യയന വര്‍ഷത്തില്‍ 100 ശതമാനം വിജയം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സബ് ജില്ലയിലെ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി വിജയിക്കുകയും വിജയിച്ച 242 വിദ്യാര്‍ഥികളില്‍ 22 ഫുള്‍ എപ്ലസ്, 10 ഒമ്പത് എപ്ലസ്, 13 എട്ട് എപ്ലസ് ലഭിക്കുകയുണ്ടായി.
തിളക്കമാര്‍ന്ന ഈ വിജയം കരസ്ഥമാക്കാന്‍ അഹോരാത്രം പരിശ്രമിച്ച സ്കൂള്‍ പ്രധാനധ്യാപിക റീജ ജോസിനെ സ്കൂള്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സെന്റ് മേരിസ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ആന്സന് ഡൊമിനിക്, പിടിഎ പ്രസിഡന്റ് അജോ ജോണ്‍, അസിസ്റ്റന്റ് വികാരി ഫാ. ക്രിസ്റ്റോണ്‍ കൈനാടത്തുപറമ്പില്‍, മുന്‍ പിടിഎ പ്രസിഡന്റ് പി.പി. റപ്പായി, സ്കൂള്‍ മാനേജ്മെന്റ് ട്രസ്റ്റി തോമസ് തൊകലത്ത്, പള്ളി കമ്മിറ്റിയംഗം ടെല്‍സണ്‍ കോട്ടോളി, ഷാജു ചിറയത്ത്, സ്റ്റാഫ് പ്രതിനിധി മെല്വിന് ഡേവിസ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹസാന്ത്വനത്തിന്റെ പൊന്പ്രഭയില്; ഇരിങ്ങാലക്കുട ശാന്തിസദനം സുവര്‍ണ ജൂബിലി നിറവില്‍
തെരുവുനായ ഷെല്‍ട്ടറിനെതിരെ ജനകീയ പ്രതിഷേധം; നഗരസഭാ ചെയര്മാന് നിവേദനം നല്കി
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
ഗവേഷണ മികവില്‍ ക്രൈസ്റ്റ് കോളജ്; വികസിപ്പിച്ചെടുത്ത പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ്
പുളിക്കലച്ചിറ പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു: ജനങ്ങളുടെ ദുരിതയാത്രയ്ക്കെതിരെ ബിജെപി പ്രതിഷേധത്തിലേക്ക്
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു