കാരുണ്യത്തിന്റെ കൈത്താങ്ങുമായി തോമന് മറിയം കുടുംബ ട്രസ്റ്റ്; കുരുന്നുകള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
കുരുന്നുകള്‍ക്ക് സ്നേഹക്കരുതലോടെ...ഇരിങ്ങാലക്കുട അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ തോമന് മറിയം കുടുംബസംഗമം ലയണ്‍സ് ക്ലബ് ഹാളില്‍ തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പുതിയ അധ്യയനവര്‍ഷത്തിലേക്ക് ചുവടുവെക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷയും ആശ്വാസവുമായി തോമന് മറിയം കുടുംബ ട്രസ്റ്റിന്റെ മാതൃകാപരമായ സ്നേഹക്കരുതല്‍. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തുകൊണ്ട് ട്രസ്റ്റ് ഈ വര്‍ഷത്തെ തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. എല്‍കെജി ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള മൂവായിരം വിദ്യാര്‍ഥികള്‍ക്കാണ് ബാഗ്, കുട, നോട്ടുബുക്കുകള്‍, പേന, പെന്‍സില്‍, സ്കെയില്‍ ഇന്‍സ്ട്രുമെന്റ് ബോക്സ്, ഉള്‍പ്പടെ വിതരണം ചെയ്തത്.
അറയ്ക്കല്‍ തൊഴുത്തുംപറമ്പില്‍ തോമന് മറിയം കുടുംബസംഗമത്തിന്റെ ഭാഗമായാണ് എല്ലാ വര്‍ഷവും പഠനോപകരണ വിതരണം നടത്താറുള്ളത്. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. ടി.എം. ജോസ് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ മരിയ ജോണിനെ ആദരിച്ചു. സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ബ്ലെസി, സംഗീത സംവിധായകന് ജോജു ജോണി, മുന്‍ നഗരസഭാ ചെയര്മാന് ടി.ജെ. തോമസ്, കുടുംബ സമ്മേളന യൂണിറ്റ് പ്രസിഡന്റ് മേഴ്സി ജോസഫ്, അഡ്വ. ജോണ്‍ നിധിന് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്നേഹസാന്ത്വനത്തിന്റെ പൊന്പ്രഭയില്; ഇരിങ്ങാലക്കുട ശാന്തിസദനം സുവര്‍ണ ജൂബിലി നിറവില്‍
തെരുവുനായ ഷെല്‍ട്ടറിനെതിരെ ജനകീയ പ്രതിഷേധം; നഗരസഭാ ചെയര്മാന് നിവേദനം നല്കി
കപിലാവേണുവിന്റെ പാര്‍വതീവിരഹം അഭിനയം വെനീസില്‍
ഗവേഷണ മികവില്‍ ക്രൈസ്റ്റ് കോളജ്; വികസിപ്പിച്ചെടുത്ത പരിസ്ഥിതി നിരീക്ഷണ ഉപകരണത്തിന് അന്താരാഷ്ട്ര പേറ്റന്റ്
പുളിക്കലച്ചിറ പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു: ജനങ്ങളുടെ ദുരിതയാത്രയ്ക്കെതിരെ ബിജെപി പ്രതിഷേധത്തിലേക്ക്
വരവീണ സ്കൂള്‍ ഓഫ് മ്യൂസിക് വാര്‍ഷികം ആഘോഷിച്ചു