മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മാനേജര്‍ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. മേഖല പ്രസിഡന്റ് ജോസ് മാമ്പിള്ളി പദ്ധതി വിശദീകരണം നടത്തി. കത്തീഡ്രല്‍ ട്രസ്റ്റി തോമസ് തൊകലത്ത്, പിടിഎ വൈസ് പ്രസിഡന്റ് ജോസി, പിടിഎ എക്സിക്യൂട്ടീവ് അംഗം ജെയിംസ്, അനു ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സമ്മേളനത്തില്‍ പ്രധാനധ്യാപിക റീജ ജോസ് സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് കെ.പി. ലിറ്റി നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ബാഗുകള്‍ സമ്മാനിച്ചു. മൈഗ്രേഷന്‍ മിഷന്റെ രൂപതാതല ഉദ്ഘാടനം കുറ്റിക്കാട് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. രൂപത പ്രസിഡന്റ് ഷാജു വാലപ്പന് സന്നിഹിതനായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
വിരമിച്ചു