ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
സഞ്ജയ്, സന്തോഷ്, വിഷ്ണു, അനീഷ് . വിനായക്, ഡിക്സണ്‍ ജോയ്, അഭിജിത്, ജില് ജോസ്.
ഇരിങ്ങാലക്കുട: ലഹരിമാഫിയക്കെതിരെ നടത്തുന്ന പ്രതിരോധ നടപടിയായ ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട് സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വാടാനപ്പള്ളി പാടിയത്ത് വീട്ടില്‍ സഞ്ജയ് (22), ഉത്തര്‍പ്രദേശ് സ്വദേശിയായ സന്തോഷ് (43), വരന്തരപ്പിള്ളി പുളിഞ്ചോട് തുപ്രത്ത് വീട്ടില്‍ വിഷ്ണു (30), ചെങ്ങാലൂര്‍ ശാന്തിനഗര്‍ സ്വദേശി ചീരക്കാടന്‍ വീട്ടില്‍ അനീഷ് (26), മുരിങ്ങൂര്‍ തെക്കുംമുറി അട്ടപ്പാടം പറമ്പേല്‍ വീട്ടില്‍ വിനായക് (18), മുരിങ്ങൂര്‍ തെക്കുംമുറി കൊരട്ടി പാലാപറമ്പില്‍ വീട്ടില്‍ ഡിക്സണ്‍ ജോയ് (20), കുറ്റിച്ചിറ വീരാഞ്ചിറയിലെ കള്ളിക്കാടന് വീട്ടില്‍ അഭിജിത് (18), മണലൂര്‍ പുളിക്കന്‍ വീട്ടില്‍ അജില്‍ ജോസ് (25) എന്നിവരെ തൃശൂര്‍ റൂറല്‍ പോലീസ് അറസ്റ്റ് ചെയ്തു.
കോടതികളില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. അന്തിക്കാട് മനക്കൊടി പള്ളിപുരയ്ക്കല്‍ വീട്ടില്‍ അക്ഷയ് (27), അന്തിക്കാട് കാരമുക്ക് ചുള്ളിയില്‍ വീട്ടില്‍ മിഹിര്‍ (22), മണലൂര്‍ വില്ലേജ് നമ്പനാഥ് ഹൗസില്‍ മിഥുന് (30), അന്തിക്കാട് കാരമുക്ക് വടക്കേത്തല വീട്ടില്‍ ജോഷ്വ (28), പരിയാരം പെരിങ്ങല്‍ക്കുത്ത് പുളിയിലപ്പാറ കണ്ടലന്‍വിളയില്‍ വീട്ടില്‍ ദേവലാല്‍ (19), ആനന്ദപുരം പള്ളത്ത് വീട്ടില്‍ അനന്ദു (23), ആനന്ദപുരം പള്ളത്തു വീട്ടില്‍ ദേവദേവന് (20), കൊടകര മണകുളങ്ങര വടക്കേക്കടവില്‍ വീട്ടില്‍ അരുണ്‍ (35), കരാഞ്ചിറ പുതുവീട്ടില്‍ വീട്ടില്‍ ജ്യോതിഷ് (29), നെന്മണിക്കര പുലക്കാട്ടുകര ചക്കുംതറ വീട്ടില്‍ സൂരജ് (21) എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ കീഴിലുള്ള ലഹരിവിരുദ്ധ സ്പെഷ്യല്‍ സ്ക്വാഡായ ഡാന്‍സാഫ് ടീമിലെ പോലീസ് ഉദ്യോഗസ്ഥരും വരന്തരപ്പിള്ളി, ചാലക്കുടി, പുതുക്കാട്, മതിലകം, അന്തിക്കാട്, വാടാനപ്പിള്ളി, ആളൂര്‍, കൊടകര, ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരുമാണ് അന്വേഷണ സംഘങ്ങളിലുണ്ടായിരുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
വിരമിച്ചു