വിശ്വാസ നവീകരണത്തിന് സംഗീതത്തിന്റെ കരുത്ത്; ഇരിങ്ങാലക്കുട രൂപതയില്‍ സ്പെരന്‍സ 3.0
യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയിലെ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച സ്പെരന്‍സ 3.0 മ്യൂസിക്കല്‍ റിട്രീറ്റില്‍ പങ്കെടുത്തവര്‍ ബിഷപ് മാര്‍ പോളി കണ്ണൂക്കാടനൊപ്പം.
ഇരിങ്ങാലക്കുട: യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപതയിലെ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച സ്പെരന്‍സ 3.0 മ്യൂസിക്കല്‍ റിട്രീറ്റ് കത്തോലിക്കാ യുവജന ശാക്തീകരണത്തിന്റെ ദിശയില്‍ ശ്രദ്ധേയമായ ആത്മീയ മുന്നേറ്റമായി മാറി. സംഗീത ശുശ്രൂഷകളും ആത്മീയ സെഷനുകളും സാക്ഷ്യങ്ങളും വഴി വിശ്വാസത്തില്‍ ദൃഢതയുള്ള യുവതലമുറയെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു റിട്രീറ്റ് സംഘടിപ്പിച്ചത്. രൂപതയിലെ കെസിവൈഎം, സിഎല്‍സി, ജീസസ് യൂത്ത് സംഘടനകളിലെ അംഗങ്ങളുടെ ഐക്യസംഗമ വേദിയായും പരിപാടി ശ്രദ്ധ നേടി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 500 ഓളം യുവതീയുവാക്കള്‍ പങ്കെടുത്തു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വൈദീകരും അത്മായ ശുശ്രൂഷകരും വിവിധ ആത്മീയവും പ്രചോദനാത്മകവുമായ സെഷനുകളിലൂടെ യുവജനങ്ങളുമായി സംവദിച്ചു. ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ റിട്രീറ്റ് ഉദ്ഘാടനം ചെയ്ത് ദിവ്യബലി അര്‍പ്പിക്കുകയും സന്ദേശം നല്‍കുകയും ചെയ്തു. വികാരി ജനറാള്‍മാരായ മോണ്‍. ജോസ് മാളിയേക്കല്‍, മോണ്‍. വില്‍സണ്‍ ഈരത്തറ, മോണ്‍. ആന്റു ആലപ്പാടന്‍, യൂത്ത് ഡയറക്ടറും സിഎല്‍സി ഡയറക്ടറുമായ ഫാ. ജോഷി കല്ലേലി, കെസിവൈഎം ഡയറക്ടര്‍ ഫാ. അജോ പുളിക്കന്‍, ജീസസ് യൂത്ത് ഡയറക്ടര്‍ ഫാ. ജോയല്‍ ചെറുവത്തൂര്‍, ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ എന്നിവര്‍ സന്ദേശങ്ങള്‍ പങ്കുവച്ചു. യൂത്ത് ഇയര്‍ കോ ഓര്‍ഡിനേറ്റര്‍ ആല്വിന് ആന്റോ, സ്പെരന്‍സ 3.0 കോ ഓര്‍ഡിനേറ്റര്‍ കെ.എ. ജോസ്ഫിന് മാത്യു, വളണ്ടിയേഴ്സ് ക്യാപ്റ്റന്‍ സോന മാഞ്ഞൂരാന്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ റോബിന് ഫ്രാന്‍സിസ് എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാതാവിന്റെ വണക്കമാസ തിരുനാള്‍ ആഘോഷിച്ചു
എടത്തിരുത്തി മാര്‍ച്ചന്റ്സ് അസോസിയേഷന് 50 ാം വാര്‍ഷിക സമ്മേളനം നടത്തി
ഇരിങ്ങാലക്കുട ശാന്തിസദനില്‍ ജൂബിലി സ്മാരകമായി നിര്‍മിച്ച ഗ്രോട്ടോ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു
ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്; എട്ടു പ്രതികള്‍ അറസ്റ്റില്‍
മൈഗ്രേഷന്‍ മിഷന് ഇരിങ്ങാലക്കുട മേഖലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
വിരമിച്ചു