പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
പുളിക്കലച്ചിറ പാലത്തിന്റെ മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റിംഗ് പൂര്‍ത്തിയാക്കിയപ്പോള്‍.
പടിയൂര്‍: പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്യുന്നത് പൂര്‍ത്തിയായി. അപ്രോച്ച് റോഡിന്റെ നിര്‍മാണവും ആരംഭിച്ചു. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തേയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തേയും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിന് നടുവിലൂടെ കടന്നുപോകുന്ന തോടിന് കുറുകെയാണ് പാലം നില്‍ക്കുന്നത്. 2018ലും 2019ലും ഉണ്ടായ പ്രളയത്തില്‍ പാലത്തിന്റെ വീതിക്കുറവുമൂലം വെള്ളം തടഞ്ഞുനിന്ന് പ്രദേശത്തെ മുഴുവന്‍ വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പാലം പണി ആരംഭിച്ചത്. 1.62 കോടി രൂപ ചെലവഴിച്ച് ഏഴുമീറ്റര്‍ വീതിയിലാണ് പാലം നിര്‍മിക്കുന്നത്. എന്നാല്‍ 2025 മേയില്‍ പാലത്തിന്റെ ഫില്ലര്‍ കാപ്പ് അപാകം കണ്ടതിനെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മാണം നിര്‍ത്തിവെച്ചു.
പിന്നീട് പഴയ കരാര്‍ റദ്ദാക്കുകയും അപാകം കണ്ടെത്തിയ ഭാഗം പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ പഴയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെന്‍ഡര്‍ വിളിച്ച് കരാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയും ഫെബ്രുവരിയിലാണ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്. 88 ലക്ഷത്തിന്റെ ജോലികളാണ് ശേഷിച്ചിരുന്നത്. കാസര്‍കോടുള്ള സിഎച്ച് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. പാലം വന്നാല്‍ പ്രദേശത്തെ വെള്ളക്കെട്ട് ഒഴിവാകും എന്നുമാത്രമല്ല നാലമ്പല ദര്‍ശനത്തിന് പായമ്മല്‍ ക്ഷേത്രത്തിലേക്കുള്ള യാത്രാമാര്‍ഗം സുഗമമാകുകയും ചെയ്യും. കാലവര്‍ഷം ശക്തമാകുന്നതിന് മുന്‍പായി പാലം നിര്‍മാണം പൂര്‍ത്തിയാക്കി താത്കാലിക ബണ്ട് പൊളിച്ചുനീക്കിയാല്‍ ഇരുകരയിലുമുള്ള വീടുകള്‍ക്ക് മുന്‍ വര്ഷങ്ങളിലുണ്ടായതുപോലെയുള്ള വെള്ളക്കെട്ട് ഭീഷണി ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മെറിറ്റ് ഡേ 2026 സംഘടിപ്പിച്ചു
വിഷന്‍ ഇരിങ്ങാലക്കുട ഞാറ്റുവേല മഹോത്സവം: ആരോഗ്യ സംരക്ഷണത്തിന്റെ സന്ദേശവുമായി ഡോ.വി.പി. ഗംഗാധരന്
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് സുവോളജി വിഭാഗം അസോസിയേഷന് ദിനം സാപ്പിയന്‍സ് @ 2026 സംഘടിപ്പിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഉമ്മന്‍ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു