ഇതൊന്നു നേരത്തേ ആകാമായിരുന്നില്ലേ…?
തൃശൂര്‍ - കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലെ ജനറല്‍ ആശുപത്രിയുടെ മുന്‍വശത്ത് നടപ്പാത കൈയേറി നിര്‍മിച്ച മതില് പൊളിച്ചു നീക്കിയ ശേഷം വീണ്ടും പണി ആരംഭിച്ചപ്പോള്‍.
ജനരോഷം ഉയര്‍ന്നപ്പോള്‍ നടപടി; നടപ്പാത കൈയേറിയ മതില് പൊളിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയില്‍ ജനറല്‍ ആശുപത്രിയുടെ മുന്‍വശത്ത് നടപ്പാത കൈയേറി നിര്‍മിച്ചിരുന്ന മതില് അധികൃതര്‍ പൊളിച്ചുനീക്കി. നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികളും ജനങ്ങളുടെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. ആശുപത്രിയിലേക്ക് ദിവസേന എത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉള്‍പ്പടെയുള്ളവര്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള പ്രധാന വഴിയായ നടപ്പാതയുടെ ഭാഗം കൈയേറിയാണ് മതില് നിര്‍മിച്ചിരുന്നതെന്നാണ് പരാതി. ഇതുമൂലം കാല്‍നടയാത്രക്കാര്‍ സംസ്ഥാനപാതയിലൂടെ നടക്കേണ്ടിവന്നതോടെ അപകടസാധ്യതയും വര്‍ധിച്ചിരുന്നു.
നടപ്പാതയ്ക്ക് നടുവിലായി വൈദ്യുതി പോസ്റ്റുകള്‍ നിലകൊള്ളുന്നതും യാത്രക്കാരുടെ ബുദ്ധിമുട്ട് ഇരട്ടിയാക്കി. ഇതിനിടെ നടപ്പാതയുടെ വീതി ഗണ്യമായി കുറച്ചുകൊണ്ടുള്ള മതില് നിര്‍മാണം പൊതുജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. ആശുപത്രി പോലുള്ള പൊതുസ്ഥാപനത്തിന്റെ മുന്നില്‍ കാല്‍നടയാത്രക്കാര്‍ക്ക് പ്രാധാന്യം നല്‍കാതെ നടത്തിയ നിര്‍മാണം സുരക്ഷാ ഭീഷണിയാണെന്ന ആക്ഷേപവും ശക്തമായിരുന്നു. നിര്‍മാണത്തില്‍ ആവശ്യമായ അകലം പാലിക്കുകയും പൊതുജനങ്ങളുടെ സഞ്ചാരാവകാശം സംരക്ഷിക്കുകയും വേണമെന്ന ആവശ്യം ഉയര്‍ന്നു.
മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള നിര്‍മാണം തുടരുകയാണെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആര്‍ജെഡി മുന്‍ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ബാബു ഉള്‍പ്പടെയുള്ളവര്‍ മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് ബന്ധപ്പെട്ട അധികൃതര്‍ ഇടപെട്ട് നടപ്പാത കൈയേറിയ ഭാഗത്തെ മതില് പൊളിച്ചുനീക്കി. പിന്നീട് നിശ്ചിത അകലം പാലിച്ചും കാല്‍നടയാത്രക്കാര്‍ക്ക് ആവശ്യമായ സ്ഥലം ഉറപ്പുവരുത്തിയും പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍