വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
ഇരിങ്ങാലക്കുട: വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിലെ അഞ്ച് ബിടെക് കോഴ്സുകള്‍ക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രഡിറ്റേഷന്റെ (എന്‍ബിഎ) അംഗീകാരം ലഭിച്ചതായി കോളജ് അധികൃതര്‍. മെക്കാനിക്കല്‍, സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് കോഴ്സുകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ഡാറ്റ സയന്‍സ് ബിടെക് കോഴ്സും ആരംഭിച്ചതായി കോളജ് അധികൃതര്‍ അറിയിച്ചു.
2025 26 അധ്യയന വര്‍ഷത്തില്‍ 85 ശതമാനം പ്ലേസ്മെന്റ് നേടാനായതായും അമേരിക്കന്‍ കമ്പനികളായ എനര്ജിടെക്കും ഫൈബര്ടെക്കും ക്യാമ്പസില്‍ പ്രവര്‍ത്തനം ആരംഭിച്ചതായും അറിയിച്ചു. ഇതിലൂടെ യുവ എന്‍ജിനീയര്‍മാര്‍ക്ക് മികച്ച തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും വ്യക്തമാക്കി. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ജോസ് കെ. ജേക്കബ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. നാരായണന്, ഡീന്‍ ഡോ. എം.വി. ജോബിന്, ഐക്യുഎസി ഡയറക്ടര്‍ നിഖില അശോക്, വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് അബ്ദുള്‍ റസാഖ് എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍