മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
പൂമംഗലം പഞ്ചായത്തിന്റെയും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്യുന്നു.
പൂമംഗലം: മഴക്കാലത്ത് പകര്‍ച്ചവ്യാധികളും ജീവിതശൈലീ രോഗങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കാന്‍ പൂമംഗലം പഞ്ചായത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പൂമംഗലം പഞ്ചായത്തിന്റെയും ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ എഎംഎഐ ഇരിങ്ങാലക്കുട ഏരിയയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പും ബോധവല്‍ക്കരണ പരിപാടികളും നടന്നത്. പഞ്ചായത്തിലെ അഞ്ച് മുതല്‍ പതിനൊന്ന് വരെ വാര്‍ഡുകളിലെ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ക്കായി സംഘടിപ്പിച്ച മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പും ആരോഗ്യ പരിശോധനയും പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ജിതിന് ഗോപി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി യോഗദിന പരിപാടികളുടെ പഞ്ചായത്ത് തല പ്രഖ്യാപനം നടത്തി. മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിനും വ്യക്തിശുചിത്വവും ആരോഗ്യകരമായ ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദഗ്ധരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. എഎംഎഐ ഇരിങ്ങാലക്കുട ഏരിയയെ പ്രതിനിധീകരിച്ച് ഡോ. ഹരിദാസ്, ഡോ. ദൃശ്യ, എഫ്എച്ച്സി ജെഎച്ച്ഐ അനില്‍കുമാര്‍, ശര്‍മിള, സ്മിത എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ക്യാമ്പിന്റെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധന, ഔഷധസസ്യ വിതരണം, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ എന്‍സിഡി (ജീവിതശൈലീ രോഗ) സ്ക്രീനിംഗ് എന്നിവയും നടത്തി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി