സംതൃപ്തിയോടെ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പടിയിറങ്ങുന്നു
ബി. കൃഷ്ണകുമാർ.
ഇരിങ്ങാലക്കുട: തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് പടിയിറങ്ങുന്നു. കേരള റെയിൽവേ പോലീസ് മേധാവിയായാണ് അദ്ദേഹത്തിനു നിയമനം ലഭിച്ചിരിക്കുന്നത്. 2025 ജനുവരി രണ്ടിന് റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റ കൃഷ്ണകുമാറിനു കീഴിൽ ഒന്നര വർഷത്തിനിടെ നിരവധി സങ്കീർണമായ കേസുകൾ അതിവേഗം തെളിയിക്കുകയും ക്രമസമാധാനനില ശക്തിപ്പെടുത്തുകയും ചെയ്തു. പൊതുജനങ്ങൾക്കു പോലീസ് സേവനം വേഗത്തിൽ ലഭ്യമാക്കാനും ഗുണ്ടാലഹരി മാഫിയകൾക്കെതിരേ കർശനനടപടികൾ സ്വീകരിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞു.
ലഹരിക്കടത്തിനും അനധികൃത മദ്യവ്യാപാരത്തിനുമെതിരായ ശക്തമായ നടപടികളും അദ്ദേഹത്തിന്റെ കാലയളവിലെ പ്രധാനനേട്ടങ്ങളാണ്. 31 വർഷത്തെ പോലീസ് സേവനത്തിനിടെ രാഷ്ട്രപതിയുടെ പോലീസ് മെഡൽ, കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ മെഡൽ, മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ കൃഷ്ണകുമാറിനെ തേടിയെത്തിയിട്ടുണ്ട്. മികച്ച സേവനത്തിന്റെ സംതൃപ്തിയോടെയാണ് അദ്ദേഹം പുതിയ ചുമതല ഏറ്റെടുക്കുന്നത്. കൊട്ടാരക്കര സ്വദേശിയായ കൃഷ്ണകുമാറിന്റെ ഭാര്യ ഇന്ദു ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയാണ്. ഡോ. ഭരത് കൃഷ്ണൻ, ശരത് കൃഷ്ണൻ (പോണ്ടിച്ചേരി ജിപ്മെറിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥി) എന്നിവർ മക്കളാണ്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
സെന്‍സസില്‍ ഇനി ജനപങ്കാളിത്തത്തിന്റെ പുതിയ മുഖം; സെല്‍ഫ് എന്യൂമറേഷന് ഉദ്ഘാടനം ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ശ്മശാനം ഇനി സുന്ദരമാകും; ചെണ്ടുമല്ലി വിരിയും
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ മെറിറ്റ് ഡേയും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും നടത്തി