ഇരിങ്ങാലക്കുട ദൈവപരിപാലനഭവനത്തില് പ്രായമായവരെ ആദരിച്ചു
ഇരിങ്ങാലക്കുട: ദൈവപരിപാലനഭവനത്തില് പ്രായമായവരെ ആദരിച്ചു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മലബാര്‍ മിഷനറി ബ്രദേഴ്സ് സുപ്പീരിയര്‍ ജനറല്‍ ബ്രദര്‍ ബാസ്റ്റ്യന്‍ കാരുവേലില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് കൗണ്‍സിലര്‍ ദിവ്യ അഭീഷ് മുഖ്യപ്രഭാഷണം നടത്തി. പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എസ്.വി. സുധീരന് പ്രായമായവരെ ആദരിച്ചു. ഹൗസ് ഓഫ് പ്രൊവിഡന്‍സ് മാനേജര്‍ ബ്രദര്‍ ഗില്‍ബര്‍ട്ട് ഇടശേരി എംഎംബി, ഇരിങ്ങാലക്കുട-കൊടുങ്ങല്ലൂര്‍ വയോമിത്രം കോ-ഓര്‍ഡിനേറ്റര്‍ എ.ആര്. ശരത്ത്, കൗണ്‍സിലര്‍ ഒ.എസ്. അവിനാശ്, ഹൗസ് ഓഫ് പ്രൊവിഡന്‍സ് മാനേജര്‍ വിന്‍സെന്റ് ചക്കാലക്കല്‍, ഹൗസ് ഓഫ് പ്രൊവിഡന്‍സ് അസിസ്റ്റന്റ് മാനേജര്‍ ബ്രദര്‍ സണ്ണി പള്ളിപ്പുറത്തുകാരന് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു