എംപി സുരേഷ് ഗോപി വിഷു ക്കൈനീട്ടവുമായി ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: ബിജെപി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട എസ്എന്‍ ക്ലബ്ബ് ഹാളില്‍ വച്ച് എംപി സുരേഷ്ഗോപി വിഷുക്കൈനീട്ടം നല്കുന്ന പരിപാടി സംഘടിപ്പിച്ചു. കുട്ടികളും പ്രായമായവരുമടക്കം ആയിരത്തിലധികം പേര്‍ക്ക് സുരേഷ് ഗോപി നേരിട്ട് വിഷുക്കൈനീട്ടവും വിഷുകാര്‍ഡും കണിക്കൊന്നയും നല്കി. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ബി.ഗോപാലകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് അഡ്വ കെ കെ അനീഷ്കുമാര്‍, ജില്ല വൈസ് പ്രസിഡന്റുമാരായ കവിത ബിജു,എന്‍ ആര് റോഷന്,ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി എസ് സുഭീഷ്, സ്റ്റേറ്റ് കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, ഇരിങ്ങാലക്കുട, ആളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, അഖിലാഷ് വിശ്വനാഥന്, അഞ്ചിത, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, സണ്ണി കവലക്കാട്ട്, സി സി മുരളി, രാജേഷ് എ വി എന്നിവര്‍ സംസാരിച്ചു.

നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭ: പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഇരിങ്ങാലക്കുടയില്‍ ചുമരെഴുത്ത് നടത്തി
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
ഠാണാ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണം; ആശങ്കകള്‍ പരിഹരിക്കാതെ പണികള്‍ പുനരാരംഭിക്കില്ലെന്ന് കെഎസ്ടിപി