സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്രവിജ്ഞാന പരിപാടി സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റും ഇകെഎന്‍ വിദ്യാഭ്യാസകേന്ദ്രവും സംയുക്തമായി ശാസ്ത്രപോഷണ പരിപാടിയായ ‘പ്രകൃതിയും ദുരന്തങ്ങളും നമ്മളും’ സംഘടിപ്പിച്ചു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. എസ്. ശ്രീകുമാര്‍ (ഐആര്‍ടിസി മുന്‍ ഡയറക്ടര്‍, വിസിറ്റിംഗ് പ്രഫസര്‍, കേരള യൂണിവേഴ്സിറ്റി, ഡയറക്ടര്‍ സെന്റര്‍ ഫോര്‍ നാച്ചുറല്‍ റിസോഴ്സ് മാനേജ്മെന്റ്, ക്രൈസ്റ്റ് കോളജ്) ക്ലാസിനു നേതൃത്വം നല്കി. ക്ലാസില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ഥികള്‍ക്കും ക്രൈസ്റ്റ് കോളജ് പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും, ക്ലാസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചവര്ക്കു പ്രോത്സാഹന സമ്മാനവും നല്കി. 50 ഓളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. പ്രോഗ്രാം ഓഫീസര്‍മാരായ ആര്. തരുണ്‍, ജോമേഷ് ജോസ്, ആര്. ജിന്‍സി, ലിനെറ്റ് ജോര്‍ജ് എന്നിവര്‍ സന്നിഹിതരായി.

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി