ലയണ്‍സ് ക്ലബ് വിദ്യാശ്രേഷ്ഠ പുരസ്ക്കാരം ആന്‍ജില്‍ നിറ്റോക്ക്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് വിദ്യാനിധി പദ്ധതിയുടെ ഭാഗമായി ചാര്‍ട്ടര്‍ പ്രസിഡന്റ് കെ.പി. ജോണിന്റെ നാമധേയത്തിലുള്ള വിദ്യാശ്രേഷ്ഠ പുരസ്ക്കാരത്തിന്റെ സ്കൂള്‍ തലത്തിലുള്ള ഔദ്യോഗിക ഉദ്ഘാടനകര്‍മ്മം ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെച്ച് ലയണ്‍സ് മുന്‍ മള്‍ട്ടിപ്പള്‍ കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ സുഷമ നന്ദകുമാര്‍ നിര്‍വ്വഹിച്ചു. അക്കാദമിക് വൈദഗ്ധ്യത്തിനു പുറമേ, പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ മികവ് തെളിയിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിനി ആന്‍ജില്‍ നിറ്റോ പുരസ്ക്കാരം ഏറ്റുവാങ്ങി.
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് പ്രസിഡന്റ് ബിജു ജോസ് കൂനന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സന്തോഷ് മാണികൊമ്പേല്, റെക്ടര്‍ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍, ലയണ്‍ ലേഡി പ്രസിഡന്റ് ഡോ. ശ്രുതി ബിജു, ലയണ്‍സ് മുന്‍ ഗവര്‍ണ്ണര്‍ വി.എ. തോമച്ചന്, കമ്മിറ്റി ചെയര്മാന് ജോണ്‍ ഫ്രാന്‍സീസ്, സോണ്‍ ചെയര്‍പേഴ്സണ്‍ അഡ്വ. ജോണ്‍ നിതിന്‍ തോമസ്, ലയണ്‍ ലേഡി സെക്രട്ടറി അന്ന ഡെയിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഇരിങ്ങാലക്കുട തെക്കേ അങ്ങാടി നിറ്റോ ജോസ് അക്കരക്കാരന്റെയും ട്രിസിയുടെയും മകളാണ് ആന്‍ജില്‍.


വെള്ളാനി സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ കിന്‍ഡര്‍ ഗാര്ഡന് ബിരുദ ദാന ദിനം ആഘോഷിച്ചു
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എക്സിബിഷന് നടത്തി
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന് വിദേശ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ക്രൈസ്റ്റ് കോളജില്‍ മെറിറ്റ് ഡേ പ്രതിഭകള്‍ക്ക് ആദരം