ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട കുടുംബ സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുടയുടെ കുടുംബ സംഗമവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും സംഘടിപ്പിച്ചു. കുടുംബ സംഗമം ഇരിങ്ങാലക്കുട നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍ ഉദ്ഘാടനം ചെയ്തു. ലെജന്റ്സ് ഓഫ് ഇരിങ്ങാലക്കുട പ്രസിഡന്റ് ലിയോ താണിശേരിക്കാരന് അധ്യക്ഷത വഹിച്ചു. കോ ഓര്‍ഡിനേറ്റര്‍ ഷാജന് ചക്കാലക്കല്‍ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ നടന്ന നാഷണല്‍ ഹാന്റ്ബോള്‍ മത്സരത്തില്‍ പങ്കെടുത്ത അന്ന സഞ്ചു ഷാജന് ഫെനി എബിന് വെള്ളാനിക്കാരന്‍ ഉപഹാരം നല്കി ആദരിച്ചു. ജനറല്‍ കണ്‍വീനര്‍ ലൈജു വര്‍ഗീസ്, വനിതാവിംഗ് കണ്‍വീനര്‍ വിനീത സെന്റില്‍, സെക്രട്ടറി നിതീഷ് കാട്ടില്‍, ട്രഷറര്‍ ബിബിന്‍ രവി, കെ.എച്ച്. മയൂഫ്, ജിഫി താഴത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

കുട്ടികള്‍ക്കുളള നീന്തല്‍ പരിശീലനം പദ്ധതി ഉദ്ഘാടനം ചെയ്തു
എടതിരിഞ്ഞി എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന്
വെള്ളാനി എഎല്‍പി എസില്‍ 20 ലക്ഷം രൂപയുടെ പാചകപ്പുര മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കാണാതായ ഗൃഹനാഥന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി
ഫെസ്റ്റ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു; മുനിസിപ്പല്‍ മൈതാനം പൂര്‍വ സ്ഥിതിയിലാക്കിയില്ല പ്രതിഷേധവുമായി എല്‍ഡിഎഫും ബിജെപിയും
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് തരിശ് രഹിത മേഖലയാക്കും: വികസന സെമിനാര്‍