തളിക്കുളം ഹാഷിദ കൊലക്കേസ്: പ്രതിയായ ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി; വിധി വെള്ളിയാഴ്ച
ഇരിങ്ങാലക്കുട: തളിക്കുളം അയിനിച്ചോട് അരവശ്ശേരി വീട്ടില്‍ നൂറുദ്ദീന്റെ മകളായ ഹാഷിദ(24)യെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കാട്ടൂര്‍ പണിക്കര്‍മൂല മംഗലത്തറ വീട്ടില്‍ മുഹമ്മദ് ആസിഫ് അസീസ് (30) കുറ്റക്കാരനാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് വിനോദ് കുമാര്‍ കണ്ടെത്തി. വിധി വെള്ളിയാഴ്ച പ്രസ്താവിക്കും.
2022 ആഗസ്റ്റ് 20 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്നേ ദിവസം വൈകുന്നേരം ആറര മണിയോടെ നൂറുദ്ദീന്റെ വീട്ടില്‍ വെച്ച് ഹാഷിദയുമായുള്ള കുടുംബ വഴക്കിന്റെ വിരോധത്താല്‍ രണ്ടാമത്തെ കുട്ടിയെ പ്രസവിച്ച് 18 ദിവസം മാത്രമായിട്ടുള്ള ഹാഷിദയെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ബാഗില്‍ ഒളിപ്പിച്ചു കൊണ്ടു വന്ന മാരകായുധമായ വാള് ഉപയോഗിച്ച് അതിക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
തടയാന്‍ ചെന്ന ഹാഷിദയുടെ പിതാവായ നൂറുദ്ദീനെ തലക്ക് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും, മാതാവിനെ ദേഹോപദ്രവം ഏല്പിക്കുകയും ചെയ്തു. തൃശൂര്‍ അശ്വിനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് 21 ന് വൈകീട്ട് നാലു മണിയോടു കൂടി ഹാഷിദ മരണപ്പെട്ടു. വലപ്പാട് പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കെ എസ് സുശാന്താണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി ആയിരുന്ന എന്‍.എസ് സലീഷ് അന്വേഷണം ഏറ്റെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തീകരിച്ച് കോടതി മുമ്പാകെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
കേസില്‍ പ്രോസിക്യൂഷന് ഭാഗത്തു നിന്നും 58 സാക്ഷികളെ വിസ്തരിക്കുകയും, 97 രേഖകളും 24 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോജി ജോര്‍ജ്ജ്, അഡ്വക്കെറ്റുമാരായ പി.എ. ജെയിംസ്, എബിന് ഗോപുരന്‍, അല്‍ജോ പി. ആന്റണി, ടി.ജി. സൗമ്യ എന്നിവര്‍ ഹാജരായി.

നാടന്‍ കലകള്‍ അന്യംനിന്നുപോകുന്നു; സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കണം, മന്ത്രി രമേശ് ചെന്നിത്തല
ഠാണ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ മീഡിയന് നിര്‍മാണം; ആക്ഷന്‍ കൗണ്‍സില്‍ നിവേദനങ്ങള്‍ നല്കി
നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് സര്ട്ടിഫിക്കേഷന്: ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ദേശീയതല മൂല്യനിര്‍ണയം
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭ: പ്രചരണത്തിന് തുടക്കം കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി ഇരിങ്ങാലക്കുടയില്‍ ചുമരെഴുത്ത് നടത്തി
16-ാമത് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തില്‍ തൃശൂര്‍ ഈസ്റ്റ് ഉപജില്ല ഓവറോള്‍ ചാമ്പ്യന്മാര്
കാട്ടൂരില്‍ വന്‍ സ്പിരിറ്റ് ശേഖരം പിടികൂടി; 3220 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് അന്വേഷണ സംഘം