വീടുകള്‍ക്കു നേരെ ആക്രമണം; പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
പ്രവര്‍ത്തകരുടെ വീടുകള്‍ക്കുനേരെ നടന്ന ആക്രമണങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: തെരഞ്ഞെടുപ്പു വിജയത്തെത്തുടര്‍ന്ന് പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങളില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഫല പ്രഖ്യാപനദിവസം രാത്രി എല്‍ഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ ഉല്ലാസ് കളക്കാടിന്റെ വീട്ടിലേക്ക് സ്ഫോടകവസ്തു വലിച്ചെറിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല.
അന്ന് പടിയൂരില്‍ സിപിഎം അംഗം ഫിറോസിന്റെ വീട്ടിലും ആക്രമണം നടന്നു. ഈ സംഭവത്തിലും പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറായിട്ടില്ലെന്നും എല്‍ഡിഎഫ് കുറ്റപ്പെടുത്തി. ഠാണാവില്‍നിന്ന് തുടങ്ങിയ പ്രകടനം ആല്‍ത്തറയ്ക്കല്‍ സമാപിച്ചു. പൊതുയോഗം സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.കെ. വര്‍ഗീസ്, വി.എ. മനോജ് കുമാര്‍, പ്രഫ. കെ.യു. അരുണന്, അഡ്വ. കെ.ആര്. വിജയ, ആര്.എല്‍. ശ്രീലാല്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിരമിച്ചു
ക്രൈസ്റ്റ് കോളജിലെ തവനിഷിന്റെ തണല്‍ പദ്ധതി; സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
ജനകീയ മത്സ്യകൃഷി; ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
തൂഫാന് ദ നാര്‍ക്കോ ഹണ്ട്: ഒരൊറ്റ ദിവസം കൊണ്ട് 15 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു ആറ് പ്രതികള്‍ അറസ്റ്റില്‍
റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിച്ച് യുവാവ് മരിച്ചു
നഗരസഭയുടെ തെരുവുനായ ഷെല്‍ട്ടര്‍ നിര്‍മാണം; മൂര്‍ക്കനാട് കണ്ടെത്തിയ സ്ഥലം യോജിച്ചതല്ലെന്ന് നാട്ടുകാര്‍