ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ചു
തകര്‍ന്ന് കിടന്നിരുന്ന ബൈപാസ് റോഡില്‍ കട്ട വിരിക്കുന്ന പണി്കള് അവസാന ഘട്ടത്തില്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ തകര്‍ന്ന് കുളമായ ഭാഗം നഗരസഭ കട്ട വിരിച്ച് നവീകരിച്ചു. മെറ്റലിട്ട് റോഡ് ഉയര്‍ത്തി ലെവലിംഗ് പൂര്‍ത്തിയാക്കിയശേഷമാണ് കട്ട വിരിച്ചത്. അശാസ്ത്രീയ നിര്‍മാണംമൂലം ഒന്നര കിലോമീറ്റര്‍ വരുന്ന റോഡില്‍ എന്നും തകര്‍ന്നുകിടക്കുന്ന 400 മീറ്റര്‍ റോഡില്‍ 200 മീറ്ററോളമാണ് കട്ടവിരിക്കുന്നത്. നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. എംഎല്‍എ റോഡ് ചെന്ന് ചേരുന്ന ബൈപാസിന്റെ കിഴക്കുഭാഗത്തെ വലിയ കുഴികള്‍ മെറ്റലിംഗ് നടത്തി താത്കാലികമായി ടാറിടാനാണ് പദ്ധതി.
കട്ട വിരിക്കുന്ന പണികള്‍ നടക്കുന്നതിനാല്‍ എംഎല്‍എ റോഡില്‍നിന്നും ഞവരിക്കുളം റോഡില്‍നിന്നും ബൈപാസ് റോഡിലേക്ക് കടക്കുന്ന ഭാഗത്ത് താത്കാലികമായി ബാരിക്കേഡുപയോഗിച്ച് ഗതാഗതം നിരോധിച്ചിട്ടുണ്ട്. ബസ് സ്റ്റാന്‍ഡ്- ഠാണ റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായിട്ടാണ് കാട്ടൂര്‍ റോഡില്‍നിന്നും പൂതംകുളം ജംഗ്ഷനിലേക്ക് സമാന്തരമായി ബൈപാസ് റോഡ് നിര്‍മിച്ചത്. മൂന്ന് ഘട്ടങ്ങളിലായി നിര്‍മിച്ച റോഡിലെ രണ്ടാംഘട്ടത്തിലെ അരക്കിലോമീറ്ററിന് താഴെയുള്ള ഭാഗമാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത്.
റോഡിന്റെ ആദ്യഘട്ടമായ പൂതംകുളം മുതല്‍ ഞവരിക്കുളം റോഡ് വരേയും മൂന്നാംഘട്ടമായ എംഎല്‍എ റോഡ് മുതല്‍ ബസ് സ്റ്റാന്‍ഡ്- എകെപി റോഡ് വരേയും കുഴികള്‍ ചെറുതായിട്ടുണ്ടെങ്കിലും ഇത്ര പ്രശ്നങ്ങളില്ല. എന്നാല്‍ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട ഭാഗമാണ് കൂടുതല്‍ തകര്‍ന്നത്. ഇരുവശത്തും കാനകളില്ലാത്തതിനാല്‍ വെള്ളം ഒഴുകിപ്പോകാന്‍ സംവിധാനമില്ലാത്തതാണ് പ്രദേശത്ത് മഴയില്‍ വെള്ളം കെട്ടിനിന്ന് എളുപ്പം തകരാന്‍ കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതേസമയം എംഎല്‍എ ഫണ്ട് അഞ്ചുകോടി ഉപയോഗിച്ച് ബൈപാസ് റോഡ് നവീകരിക്കുന്ന പണികള്‍ വൈകാതെ ആരം ഭിക്കുമെന്നാണ് നഗരസഭ പറയുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം