പൊറത്തിശേരി വീ വണ്‍ നഗറില്‍ അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച കള്ളുഷാപ്പിനെതിരെ ജനകീയസമരസമിതി കവിയരങ്ങ് സംഘടിപ്പിച്ചു
പൊറത്തിശേരി വീ വണ്‍ നഗറില്‍ ജനവാസമേഖലയില്‍ അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനകീയസമരസമിതി നടത്തിയ മൂന്നാംഘട്ട സമരത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കവിയരങ്ങ് കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു.
പൊറത്തിശേരി: പൊറത്തിശേരി ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. വടശേരി പ്രഭാകരന് അധ്യക്ഷത വഹിച്ചു.
കവികളായ പി.എന്‍. സുനില്‍, രാധിക സനോജ്, സലിം ചേനം, കൃഷ്ണകുമാര്‍ മാപ്രാണം, ജോയ് വടക്കുമ്പാടന്, എ.വി. കൃഷ്ണകുമാര്‍ എന്നിവര്‍ കവിത ചൊല്ലി സമരത്തിന് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി. പ്രദേശത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുന്നതുമായ ഈ മദ്യശാല ഉടന്‍ നീക്കം ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. എം.ജി. സുഗുണന് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ബാബു പാലക്കല്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ ജോജി, പുരുഷോത്തമന് മാസ്റ്റര്‍, ദാവൂദ് എന്നിവര്‍ സമരത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാണാതായ എടക്കുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ചു
ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് ഫലം; തോല്‍വി സൂക്ഷ്മതലത്തില്‍ വിലയിരുത്തണമെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് പ്രദീപ് മേനോന്
അവിട്ടത്തൂരിന്റെ അഭിമാനം; ഓക്സ്ഫഡ് മുതല്‍ യൂറോപ്പിലെ മൂന്ന് ഗ്ലോബല്‍ ഫെലോഷിപ്പുകള്‍ വരെ നേടി ആദര്‍ശ്
ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു