കാണാതായ എടക്കുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
അശ്വന്ത്
ഇരിങ്ങാലക്കുട: കാണാതായ ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയായ യുവാവിന്റെ മൃതദേഹം എറണാകുളം മരട് കായലിന് അരികില്‍ കണ്ടെത്തി. എടക്കുളം വലിയപാലത്തിന് അടുത്ത് പൂമംഗലം പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് തൈവളപ്പില്‍ സന്തോഷിന്റെ മകന് അശ്വന്ത് (25) ആണ് മരിച്ചത്. ഈ മാസം 10 ന് പാലക്കാട് ഉള്ള സുഹൃത്തിനെ കാണാന്‍ അശ്വന്ത് പോയിരുന്നു.
സുഹൃത്തിനെ കണ്ട് അന്നു വൈകീട്ടു തന്നെ അശ്വന്ത് പാലക്കാട് ഐഎംഎ ജംഗ്ഷനില്‍നിന്ന് ഒലവക്കോട് ഭാഗത്തേക്കുള്ള ബസില്‍ കയറിയിരുന്നു. ഇരിങ്ങാലക്കുടയിലെ വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് സഹോദരന് ആഷില്‍ നല്കിയ പരാതിയില്‍ പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ബിരുദാനന്തര ബിരുദധാരിയായ അശ്വന്ത് രചിച്ച കവിതകളുടെ സമാഹാരം പുറത്തിറക്കാനുളള ഒരുക്കത്തിലായിരുന്നു. സന്ധ്യയാണ് അമ്മ. ആഷില്‍ സഹോദരനാണ്. സംസ്കാരം നടത്തി

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പൊറത്തിശേരി വീ വണ്‍ നഗറില്‍ അനധികൃതമായി പ്രവര്‍ത്തനമാരംഭിച്ച കള്ളുഷാപ്പിനെതിരെ ജനകീയസമരസമിതി കവിയരങ്ങ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബൈപാസ് റോഡ്; തകര്‍ന്ന ഭാഗം കട്ട വിരിച്ചു
ഇരിങ്ങാലക്കുടയിലെ തെരഞ്ഞെടുപ്പ് ഫലം; തോല്‍വി സൂക്ഷ്മതലത്തില്‍ വിലയിരുത്തണമെന്ന് കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് മുന്‍ ചെയര്മാന് പ്രദീപ് മേനോന്
അവിട്ടത്തൂരിന്റെ അഭിമാനം; ഓക്സ്ഫഡ് മുതല്‍ യൂറോപ്പിലെ മൂന്ന് ഗ്ലോബല്‍ ഫെലോഷിപ്പുകള്‍ വരെ നേടി ആദര്‍ശ്
ഇന്നസെന്റ് നാടകോത്സവത്തിന് കൊടികയറി
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു