പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസിയാന്‍ ഫൊറോന പള്ളിയിലെ തിരുന്നാള്‍ ഭക്തിസാന്ദ്രം
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസിയാന്‍ ഫൊറോന പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് വിശുദ്ധനെ കൂട്ടില്‍ നിന്നിറക്കുന്ന ചടങ്ങിന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യ കാര്‍മികത്വം വഹിക്കുന്നു.
പറപ്പൂക്കര: പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസിയാന്‍ ഫൊറോന പള്ളിയിലെ തിരുനാള്‍ ഭക്തിസാന്ദ്രം. തിരുനാളിനോടനുബന്ധിച്ച് വിശുദ്ധനെ കൂട്ടില്‍ നിന്നിറക്കിയുള്ള പള്ളി ചുറ്റി പ്രദക്ഷിണത്തിനും വിശുദ്ധന്റെ മുടിയെഴുന്നളിപ്പിനും വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ഫൊറോന വികാരി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, സഹവികാരി ഫാ. വിനോയ് തെറ്റയില്‍, ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ റെജിന്‍ പാലത്തിങ്കല്‍, ട്രസ്റ്റിമാരായ ആന്റോ പുല്ലോക്കാരന്‍, സിജോ പൊന്തോക്കന്, ആഘോഷ കമ്മിറ്റി സെക്രട്ടറി ജോണ്‍ ചിറയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി. വിവിധ യൂണിറ്റുകളില്‍ നിന്നെത്തിച്ചേര്‍ന്ന അഞ്ചോളം ആനകള്‍ അണിനിരന്ന അമ്പ് എഴുന്നള്ളിപ്പിന് ശേഷം വൈകീട്ട് 5.30 ക്ക് ആരംഭിച്ച ചടങ്ങുകള്‍ ഏഴു മണിക്ക് പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ഭക്തര്‍ക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുവാനും പുണ്യവാനെ വണങ്ങുവാനുമായി പ്രതിഷ്ഠിച്ചതോടെ സമാപിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗും എല്‍ ആന്‍ഡ് ടി എഡ്യൂടെക്കും തമ്മില്‍ ധാരണാപത്രം
പാദുവാനഗര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാള് 14ന്
വെള്ളക്കെട്ട് ഭീഷണി; കോന്തിപുലം താത്കാലിക തടയണ പൊളിച്ചുനീക്കി
കൃഷിഭവന് ഇരിങ്ങാലക്കുട നഗരസഭ ഭാരതീയ പ്രകൃതി കൃഷി പദ്ധതി പരിശീലന പരിപാടി സംഘടിപ്പിച്ചു
എന്‍.ആര്. കോച്ചന് നാലാം ചരമവാര്‍ഷിക ദിനാചരണവും കര്‍ഷക തൊഴിലാളികള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും സംഘടിപ്പിച്ചു
മഴയില്‍ ഒഴുകിയെത്തുന്ന മാലിന്യം; ഇരിങ്ങാലക്കുട ട്രഞ്ചിംഗ് ഗ്രൗണ്ടിന് സമീപം ജനജീവിതം ദുരിതത്തില്‍