കലുങ്ക് മണ്ണിട്ട് മൂടിയത് നീക്കി, ബൈപാസ് റോഡിലെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം
ബൈപാസ് റോഡില്‍ കലുങ്കിന് മുന്പില് സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയിരുന്ന ഭാഗത്തെ സ്ലാബും മണ്ണും നീക്കി വെള്ളത്തിന്റെ ഒഴുക്ക് പുനഃസ്ഥാപിച്ച നിലയില്‍.
ഇരിങ്ങാലക്കുട; ഠാണാ- കാട്ടൂര്‍ ബൈപാസ് റോഡില്‍ കലുങ്കിനു സമീപത്തെ മണ്ണ് നീക്കം ചെയ്തതോടെ പ്രദേശത്തെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം. കലുങ്ക് മണ്ണിട്ട് മൂടിയ ഭാഗത്തെ മണ്ണ് സ്വകാര്യവ്യക്തിയെ കൊണ്ടു തന്നെ നീക്കം ചെയ്യിച്ചാണ് നഗരസഭ പ്രശ്നം പരിഹരിച്ചത്. ഞവരിക്കുളം മാസ് ജംഗ്ഷനില്‍നിന്ന് ബൈപാസ് റോഡിലൂടെ പൂതംകുളം ജംഗ്ഷനിലേക്ക് പോകുന്ന ഭാഗത്ത് തെക്കുഭാഗത്താണ് കലുങ്കി ന്റെ വെള്ളം ഒഴുകിപ്പോകുന്ന കവാടം സ്വകാര്യവ്യക്തി മണ്ണിട്ട് മൂടിയിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ സമീപ പ്രദേശം കൂടുതല്‍ വെള്ളക്കെട്ടിലായി.
ഇതോടെ മലിനജലം കെട്ടിനിന്ന് ദുര്‍ഗന്ധം വമിക്കുകയും കൊതുകുശല്യം രൂക്ഷമാകുകയും ചെയ്തു. ഈ റോഡില്‍ തെക്കുഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന രണ്ട് തട്ടുകടകളുടെ ഉള്ളിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് കടകള്‍ അടച്ചിരുന്നു. സമീപത്തെ മറ്റ് കടകളും അടച്ചുപൂട്ടല്‍ ഭീഷണിയിലായിരുന്നു. സംഭവത്തില്‍ എല്‍.ഡി. എഫ്. കൗണ്‍സിലര്‍മാര്‍ വിഷയ ത്തില്‍ ഇടപെടുകയും പ്രതിഷേ ധിക്കുകയും നഗരസഭയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.
മൂന്ന് ദിവസത്തിനകം മണ്ണ് നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നഗരസഭയും നോട്ടീസ് നല്‍കിയിരുന്നെങ്കിലും മണ്ണ് നീക്കം ചെയ്തിരുന്നില്ല. പിന്നീട് നഗരസഭ ചെയര്‍മാനടക്കം നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ജെ.സി.ബി. ഉപയോഗിച്ച് സ്ലാബുകള്‍ പൊളിച്ചുനീക്കി സ്വകാര്യവ്യക്തി വെള്ളത്തിന്റെ നീരൊഴുക്ക് സുഗമമാക്കിയത്. നഗരസഭ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്മാന് വി.സി. വര്‍ഗീസി ന്റെ നേതൃത്വത്തിലായിരുന്നു നടപടി. കൗണ്‍സിലര്‍ ഡെലി സിജു യോഹന്നാന്, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം