ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
പൂമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്ന് ഇറങ്ങിയ യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്പില് നടത്തിയ പ്രതിഷേധം.
പൂമംഗലം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ പരസ്യമായി മദ്യപിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത പഞ്ചായത്ത് ജീവനക്കാരനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പൂമംഗലം പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്ന് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. പഞ്ചായത്ത് കമ്മിറ്റി യോഗത്തില്‍ നിന്നാണ് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്. പഞ്ചായത്തിലെ സിഡിഎസ് ചെയര്‍പഴ്സണ്‍ മുഴുവന്‍ കുടുംബശ്രീകളെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഇടതുപക്ഷ വനിതാ സംഘടനയുടെ മെമ്പര്‍ഷിപ് പരസ്യമായി വിതരണം ചെയ്തിട്ടും തടയാന്‍ നടപടി സ്വീകരിക്കുന്നില്ല.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവം എഴുന്നള്ളിപ്പിനിടയില്‍ പരസ്യമായി മദ്യപിച്ച പഞ്ചായത്തിലെ താല്‍ക്കാലിക ടെക്നിക്കല്‍ അസിസ്റ്റന്റിനെ ഭരണസമിതി സംരക്ഷിക്കുകയാണെന്നും ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാതെ വന്നതോടെയാണ് അംഗങ്ങള്‍ ഇറങ്ങിപ്പോയത്. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുന്പില് നടന്ന പ്രതിഷേധത്തിന് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ടി.ആര്. രാജേഷ്, അംഗങ്ങളായ ജൂലി ജോയ്, രഞ്ജിനി ശ്രീകുമാര്‍, പി.എസ്. സരീഷ എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
ജനറല്‍ ആശുപത്രിയില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദുക്റാന ഊട്ടുതിരുനാള്, കലവറ നിറക്കല്‍ ചടങ്ങ് നടത്തി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹൈസ്കൂളില്‍ മെറിറ്റ് ഡേയും പിടിഎ പൊതുയോഗവും നടത്തി
ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് പറപ്പൂക്കര അസീസി ഹോസ്പിറ്റലിലെ ഡോക്ടര്‍മാരെ ആദരിച്ചു
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി