നാടക പ്രവര്‍ത്തകര്‍ സമ്മാനദാന വേദിയിലെത്തി പുരസ്കാരം നിരസിച്ച് പ്രതിഷേധം അറിയിച്ചു മടങ്ങി
ഇരിങ്ങാലക്കുട: അന്തരിച്ച പ്രിയ നടന് ഇന്നസെന്റിന്റെ സ്മരണാര്‍ഥം ഇരിങ്ങാലക്കുടയില്‍ പുരോഗമന കാലാസാഹിത്യ സംഘം സംഘടിപ്പിച്ച അഖില കേരള അമേച്വര്‍ നാടക മത്സരത്തിന്റെ വിധിനിര്‍ണയത്തിനെതിരെ വ്യാപക പരാതി. നാടകങ്ങളുടെ നിലവാരത്തെയോ കലാമൂല്യത്തെയോ പരിഗണിക്കാതെ, തികച്ചും ഏകപക്ഷീയവും അപക്വവുമായ രീതിയിലാണ് വിധികര്‍ത്താക്കള്‍ അന്തിമ തീരുമാനം കൈക്കൊണ്ടതെന്നാണ് മത്സരത്തില്‍ പങ്കെടുത്ത സമിതികളുടെയും നാടകപ്രേമികളുടെയും പ്രധാന ആക്ഷേപം. മൂവ്മെന്റ് കണ്ണൂര്‍ പിലാത്തറ അവതരിപ്പിച്ച രാവുണ്ണി തമ്പാന് എന്ന നാടകമാണ് മികച്ച നാടകമായി തെരഞ്ഞെടുത്തത്.
എന്നാല്‍ തൃശൂര്‍ നിരഞ്ജന സംസ്കാരിക നിലയം പുന്തോപ്പ് അവതരിപ്പിച്ച ലിബ്ര എന്ന നാടകത്തിനാണ് നാടക ആസ്വാദകരെല്ലാം തന്നെ മികച്ച നാടകമായി വിലയിരുത്തിയതെന്നും വിധി കര്‍ത്താകള്‍ പക്ഷബാധകമായി പെരുമാറിയതിലൂടെയാണ് ഒന്നാം സമ്മാനം മറ്റൊരു ടീമിന് നല്‍കപ്പെട്ടതെന്നും നിരഞ്ജന സംസ്കാരിക നിലയം പ്രവര്‍ത്തകര്‍ ആരോപിച്ചു. ജനവികാരം കണക്കിലെടുത്ത് മികച്ച ജനകീയ നാടകമെന്ന പുരസ്കാരം ലിബ്രയ്ക്ക് നല്‍കിയെങ്കിലും നാടകപ്രവര്‍ത്തകര്‍ സമ്മാനദാന വേദിയിലെത്തി പുരസ്കാരം നിരസിച്ച് പ്രതിഷേധം അറിയിച്ചാണ് മടങ്ങിയത്. ജോബ് മടത്തില്‍, മാര്‍ട്ടില്‍, സജി തുളസിദാസ് എന്നീ ജഡ്ജസുകളാണ് ഇതില്‍ പങ്കെടുത്തത്. ജഡ്ജ്മെന്റ് പൂര്‍ണമായി തെറ്റാണ് എന്ന് ഒട്ടുമിക്ക നാടക പ്രവര്‍ത്തകരും പറയുന്നത്.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ നാടക പ്രവര്‍ത്തകര്‍ നാടകങ്ങള്‍ കണ്ടിരുന്നു അവരുടെ എല്ലാം അഭിപ്രായം ലിബ്ര എന്ന നാടകത്തിനാണ് ഒന്നാം സമ്മാനം ലഭിക്കേണ്ടത് എന്നായിരുന്നു. ലിബ്രയില്‍ അഭിനയിച്ചവരില്‍ 80 ശതമാനം പേരും ഇന്നസെന്റ് സ്മാരക അഖില കേരള അമേച്വര്‍ നാടകത്തില്‍ ആദ്യമായി അഭിനയിച്ചവരാണ്. അവരുടെ അഭിനയം എല്ലാം നന്നായി എന്ന് ജഡ്ജസ് അഭിപ്രായപ്പെട്ടെങ്കിലും ലിബ്ര എന്ന നാടകത്തിന് ഒരു അംഗീകാരവും ലഭിച്ചില്ല. സംഘാടക സമിതിയ്ക്ക് ഇത് ഒരു തെറ്റായി തോന്നിയത് കൊണ്ടാണ് ജനകീയ നാടകമെന്ന പുരസ്കാരം ലിബ്രയ്ക്ക് നല്‍കിയത് എന്ന് നിരഞ്ജന സംസ്കാരിക നിലയം പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇനി ഏത് നാടക മത്സരങ്ങളിലായാലും ന്യായമുള്ള പക്ഷാബാധകമില്ലാത്ത ജഡ്ജസിനെ ഏല്‍പ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മികച്ച നാടകസംഘങ്ങള്‍ മാറ്റുരച്ച വേദിയില്‍, അണിയറപ്രവര്‍ത്തകരുടെ കഠിനാധ്വാനത്തെയും കലയോടുള്ള പ്രതിബദ്ധതയെയും തരംതാഴ്ത്തുന്ന സമീപനമാണ് വിധികര്‍ത്താക്കളുടെ ഭാഗത്തുനിന്നുണ്ടായതെന്ന് വിമര്‍ശനമുണ്ട്. കലാകേരളം നെഞ്ചിലേറ്റിയ ഒരു മഹാനടന്റെ നാമധേയത്തിലുള്ള മത്സരത്തില്‍ ഇത്തരം സുതാര്യമല്ലാത്ത നടപടികള്‍ അരങ്ങേറിയത് നാടകരംഗത്തിന് തന്നെ അപമാനമായി മാറിയെന്നും നാടക പ്രവര്‍ത്തകര്‍ പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി
തുമ്പൂര്‍ എസ്എച്ച്സിഎല്‍പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിച്ചു
പൊറത്തൂച്ചിറയുടെ ഷട്ടര്‍ തുറന്നു; ഒഴുകിയെത്തിയത് മലിന ജലം, വീടിനുള്ളില്‍ വെള്ളം കയറി
സ്കൂള്‍ പ്രവേശനം: സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി അവലോകന യോഗം ചേര്‍ന്നു
ഡോണി അക്കരക്കാരന്‍ ജോര്‍ജ് കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍
നാലര കോടിയുടെ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്: മലപ്പുറം സ്വദേശി അറസ്റ്റില്‍