കേരളത്തിന്റെ അക്ഷരമുറ്റത്ത് നേപ്പാളി തിളക്കം; ഹൃദയം കവര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഒരു വിജയവാര്‍ത്ത
വിനീത വിശ്വകര്‍മ്മ.
ഇരിങ്ങാലക്കുട: മറുനാടിന്റെ മകളാണെങ്കിലും കേരളത്തിന്റെ മണിമുത്താണ് നേപ്പാള്‍ സ്വദേശിയായ വിനീത. ജന്മനാടിന്റെ അതിരുകള്‍ക്കപ്പുറം കേരളത്തിന്റെ ഈ അക്ഷരമുറ്റത്ത് വന്ന് പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചിരിക്കുകയാണ് നേപ്പാള്‍ സ്വദേശിനിയായ ഈ മിടുക്കി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവനമാര്‍ഗ്ഗം തേടി മാതാപിതാക്കള്‍ കേരളക്കരയിലെത്തുമ്പോള്‍ ഈ നാടും ഭാഷയും അവര്‍ക്ക് തികച്ചും അപരിചിതമായിരുന്നു. എന്നാല്‍, അപരിചിതത്വത്തിന്റെ ആ വേലിക്കെട്ടുകളെ സ്നേഹത്തോടെയും കൗതുകത്തോടെയും അതിജീവിച്ച് മലയാളമെന്ന മാതൃഭാഷയെ നെഞ്ചോട് അവര്‍ ചേര്‍ത്തുപിടിച്ചു.

കൊടകര ഗവ. ഹയര്‍സെക്കന്ററി സ്കൂളിലായിരുന്നു പ്ലസ്ടു പഠനം പൂര്ത്തീകരകിച്ചത്. നാല് വിഷയങ്ങളില്‍ എ പ്ലസ് നേടി. രണ്ട് വിഷയങ്ങലില്‍ എ ഗ്രേഡും നേടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേപ്പാളില്‍ നിന്ന് കല്ലേറ്റുംകരയിലെത്തിയവരാണ് വിനീതയുടെ അച്ചനും അമ്മയും. നേപ്പാളിലെ ബുര്ക്കയിലാണ് സ്വദേശം. കല്ലേറ്റുംകര എസ്റ്റേറ്റിലെ എഡി ആന്റ് സണ്‍സ് മിഠായി കമ്പനിയിലെ ജോലിക്കെത്തിയവരാണ് വിനീതയുടെ പിതാവ് ബര്‍ബഹാദും മാതാവ് പൂജയും. ഒന്നാം ക്ലാസു മുതല്‍ നാലാം ക്ലാസുവരെ കല്ലേറ്റുംകര പള്ളിക്കു കീഴിലുള്ള ഐജെഎല്പി സ്കൂളിലും അഞ്ചാം ക്ലാസുമുതല്‍ എസ്എസ്എല്‍സി വരെ കല്ലേറ്റുംകര ബിവിഎം സ്കൂളിലുമായിരുന്നു പഠനം പൂര്‍ത്തീകരിച്ചത്. എസ്എസ്എല്‍സിക്ക് മുഴുവന്‍ വിയത്തിലും എപ്ലസ് നേടിയിരുന്നു.

പാഠ്യേതര രംഗത്തും വിനീത സജീവമായിരുന്നു ക്ലാസിക്കല്‍ നൃത്തങ്ങളില്‍ സമ്മാനങ്ങള്‍ ഏറെ നേടിയിട്ടുണ്ട്. ഹിന്ദി ഉപന്യാസ മല്‍സരത്തിലും പങ്കെടുത്തീട്ടുണ്ട്. സഹോദരന് വിഷാല്‍ ഈ വര്‍ഷം പത്താം ക്ലാസിലും സഹോദരി ജാനകി ആറാം ക്ലാസിലുമാണ് പഠിക്കുന്നത്. ഇരുവരും കല്ലേറ്റുംകര ബിവിഎം സ്കൂളിലാണ് പഠനം. ഇന്റസ്ട്രിയല്‍ എസ്റ്റേറ്റിലെ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം. ബികോം പഠനം നടത്തി ചാര്‍ട്ടേഡ് എകൗണ്ടന്റാവണമെന്നാണ് മോഹം. പ്രതിസന്ധികളുടെ കനല്‍വഴികള്‍ താണ്ടി അവള് നേടിയെടുത്ത ഈ വിജയം കേവലമൊരു പരീക്ഷാഫലമല്ല, മറിച്ച് നിശ്ചയദാര്‍ഢ്യത്തിന്റെ പ്രകാശം പരത്തുന്ന ഒരു നേര്‍സാക്ഷ്യമാണ്. സ്വന്തം മകളുടെ വിജയവാര്‍ത്തയറിഞ്ഞ് സന്തോഷം അടക്കാനാവാതെ നില്‍ക്കുകയാണ് മാതാപിതാക്കള്‍. തങ്ങള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ക്കെല്ലാം മകള്‍ അക്ഷരങ്ങളിലൂടെ മറുപടി നല്‍കിയതിന്റെ ചാരിതാര്‍ത്ഥ്യവും സന്തേഷവും അവരുടെ കണ്ണുകളില്‍ തിളങ്ങുന്നുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; മുന്നൊരുക്കവുമായി തൃശൂര്‍ റൂറല്‍ പോലീസ്
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സെമിത്തേരി യാഥാര്‍ത്ഥ്യമായി
വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
അടുക്കള ബജറ്റ് ഇനി സുരക്ഷിതം; കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചൂടുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജിന്റെ റോക്കറ്റ് സ്റ്റൗ
കരുതലിന്റെ കൈത്താങ്ങുമായി ഐസിപിസിസിടി; പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും നടത്തി
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന; 144 ബസുകള്‍ പാസ്, തോറ്റത് 33