കരുതലിന്റെ കൈത്താങ്ങുമായി ഐസിപിസിസിടി; പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും നടത്തി
ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിള്‍ കമ്മ്യൂണിറ്റി ട്രസ്റ്റിന്റെ (ഐസിപിസിസിടിയുടെ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിള്‍ കമ്മ്യൂണിറ്റി ട്രസ്റ്റിന്റെ (ഐസിപിസിസിടിയുടെ) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. പ്രവാസി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രസിഡന്റ് ജെയിസണ്‍ ചിരിയന് അധ്യക്ഷത വഹിച്ച യോഗത്തില്‍ രക്ഷാധികാരി കെ.വി. ആന്റണി, വിന്‍സന്‍ തൊഴുത്തും പറമ്പില്‍, സെക്രട്ടറി ജോണി വരിക്കശേരി, പ്രോഗ്രാം കണ്‍വീനര്‍ ഫാന്റം പല്ലിശേരി, വൈസ് പ്രസിഡന്റ് ജെയിസണ്‍ പൊന്തോക്കന്, ട്രഷറര്‍ ബെന്നി പന്തല്ലിപ്പാടന്, ജോഫി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. നിര്‍ധനരായ 40 ലധികം വിദ്യാര്‍ഥികള്‍ക്ക് സ്കൂള്‍ ബാഗുകളും പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. കടുത്ത ആരോഗ്യപ്രശ്നങ്ങളോടും പ്രതിസന്ധികളോടും പൊരുതി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന മൂന്ന് പ്രവാസി കുടുംബങ്ങള്‍ക്ക് ആവശ്യമായ ചികിത്സാ സാമ്പത്തിക സഹായം കൈമാറി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് വിപണനം; ഇരിങ്ങാലക്കുടയില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ പിടിയില്‍
കനത്ത മഴയില്‍ മരം വീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബില്‍ പരിസ്ഥിതിദിനം ആഘോഷിച്ചു
പടിയൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
താണിശേരി എല്‍എഫ് എല്‍പി സ്കൂളില്‍ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു