അടുക്കള ബജറ്റ് ഇനി സുരക്ഷിതം; കുറഞ്ഞ ചെലവില്‍ കൂടുതല്‍ ചൂടുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളേജിന്റെ റോക്കറ്റ് സ്റ്റൗ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ സാങ്കേതിക വിദഗ്ദ്ധരായ ഇ.ടി. ജോയ്, ബെജോയ് ജോസ്, അനെക്സ് വര്‍ഗീസ്, ജോമോന് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ വികസിപ്പിച്ച റോക്കറ്റ് സ്റ്റൗ.
ഇരിങ്ങാലക്കുട: ഉയരുന്ന പാചകവാതക വിലയും സിലിണ്ടറുകള്‍ക്കായുള്ള നീണ്ട കാത്തിരിപ്പും സൃഷ്ടിക്കുന്ന പ്രതിസന്ധിക്ക് പരിഹാരവുമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ്. കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ സാങ്കേതിക ജീവനക്കാരാണ് റോക്കറ്റ് സ്റ്റൗ എന്ന നൂതന പാചക ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഗ്രാമീണ മേഖലകളിലെ കുടുംബങ്ങള്‍ക്കും ആദിവാസി സമൂഹങ്ങള്‍ക്കും ഗ്യാസ് ലഭ്യത കുറവുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും ഏറെ ആശ്വാസമേകുന്നതാണ് ഈ പ്രായോഗിക ബദല്‍ സംവിധാനം. പരമ്പരാഗത അടുപ്പുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ അളവില്‍ ഇന്ധനം ഉപയോഗിച്ച് വേഗത്തില്‍ ഭക്ഷണം പാകം ചെയ്യാന്‍ സാധിക്കുമെന്നതാണ് റോക്കറ്റ് സ്റ്റൗവിന്റെ പ്രധാന സവിശേഷത.
വീട്ടുപറമ്പുകളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ചെറിയ മരച്ചില്ലകള്‍, ഉണങ്ങിയ ഇലകള്‍, തണ്ടുകള്‍, മറ്റ് ബയോമാസ് അവശിഷ്ടങ്ങള്‍ എന്നിവയാണ് ഇതില്‍ ഇന്ധനമായി ഉപയോഗിക്കുന്നത്. ഇതുവഴി സാധാരണയായി ഉപേക്ഷിക്കപ്പെടുന്ന പ്രകൃതിവിഭവങ്ങളെ ഫലപ്രദമായി വിനിയോഗിക്കാനും പാചകച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കുമെന്ന് മെക്കാനിക്കല്‍ വിഭാഗം അധികൃതര്‍ വ്യക്തമാക്കി. പുക പുറന്തള്ളുന്നത് പരമാവധി കുറച്ചുകൊണ്ടുള്ള പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയാണ് ഇതില്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഉയര്‍ന്ന താപപ്രവര്ത്തന കാര്യക്ഷമത ഉറപ്പാക്കുന്ന രൂപകല്‍പ്പനയായതിനാല്‍ വായുമലിനീകരണവും അടുക്കളയിലെ പുക മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും ഒരു പരിധി വരെ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും.
മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ആശയങ്ങളെ സമൂഹത്തിന്റെ ദൈനംദിന പ്രശ്നങ്ങളുമായി ബന്ധിപ്പിക്കുന്ന മികച്ചൊരു മാതൃകയായി ഈ ഉത്പന്നം വിലയിരുത്തപ്പെടുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമൂഹവുമായി കൈകോര്‍ക്കുന്ന ഇത്തരം ഇടപെടലുകള്‍ വിദ്യാര്‍ഥികളില്‍ പ്രായോഗിക ബോധവല്‍ക്കരണത്തിനും സുസ്ഥിര വികസന ലക്ഷ്യങ്ങളെക്കുറിച്ചുള്ള പഠനത്തിനും സഹായകരമാകുമെന്ന് മെക്കാനിക്കല്‍ വിഭാഗം അധ്യാപകര്‍ അഭിപ്രായപ്പെട്ടു. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നേതൃത്വം നല്കിയ മെക്കാനിക്കല്‍ സാങ്കേതിക വിദഗ്ദ്ധരായ ഇ.ടി. ജോയ്, ബെജോയ് ജോസ്, അനെക്സ് വര്‍ഗീസ്, ജോമോന് ജോസ് എന്നിവരെ കോളജ് അധികൃതര്‍ അഭിനന്ദിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തൂഫാന്, ദി നാര്‍ക്കോ ഹണ്ട്; മുന്നൊരുക്കവുമായി തൃശൂര്‍ റൂറല്‍ പോലീസ്
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ സെമിത്തേരി യാഥാര്‍ത്ഥ്യമായി
വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
കരുതലിന്റെ കൈത്താങ്ങുമായി ഐസിപിസിസിടി; പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും നടത്തി
കേരളത്തിന്റെ അക്ഷരമുറ്റത്ത് നേപ്പാളി തിളക്കം; ഹൃദയം കവര്‍ന്ന് ഇരിങ്ങാലക്കുടയില്‍ ഒരു വിജയവാര്‍ത്ത
സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന; 144 ബസുകള്‍ പാസ്, തോറ്റത് 33