വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ സംഘടിപ്പിച്ച നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങും ദീപം തെളിയിക്കലും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്യുന്നു.
വല്ലക്കുന്ന്: വല്ലക്കുന്ന് സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗില്‍ 11 ാം മത് ബാച്ച് ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദ ദാന ചടങ്ങും 15 ാം മത് ബാച്ച് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. 49 വിദ്യാര്‍ഥികളുടെ ബിരുദ ദാനവും 50 വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കലുമാണ് നടന്നത്. ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. സമരിറ്റന്‍ സന്ന്യാസ സമൂഹത്തിന്റെ സ്നേഹോദയ പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും കോളജിന്റെ ഡയറക്ടറുമായ ഡോക്ടര്‍ സിസ്റ്റര്‍ റീത്ത സിഎസ്എസ് അധ്യക്ഷത വഹിച്ചു.
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ വിന്‍സി സിഎസ്എസ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു. അങ്കമാലി ലിസി കോളജ് ഓഫ് നഴ്സിംഗ് പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഡോക്ടര്‍ രമ്യ ചിദംബരന് മുഖ്യ പ്രഭാക്ഷണം നടത്തി. ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, സ്നേഹോദയ കോളജ് ഓഫ് നഴ്സിംഗ് ചാപ്ലയിന്‍ ഫാ. ജോസഫ് മാളിയേക്കല്‍, ആളൂര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ടി.ഐ. ബാബു, വിദ്യാര്‍ഥി പ്രതിനിധി റമിത എന്നിവര്‍ സംസാരിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ബിരുദ വിദ്യാര്‍ഥികള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു. പ്രഫ. സിസ്റ്റര്‍ ഷൈനി സിഎസ്എസ് സ്വാഗതവും പ്രഫ. എ.ആര്. നിമി നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സെന്റ് സേവിയേഴ്സ് ദേവാലയത്തിലെ കച്ചേരിപ്പടി കപ്പേളയില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍
സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
അരിപ്പാലം സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ തിരുനാളിന് കൊടികയറി
ഇരിങ്ങാലക്കുട രൂപതയില്‍ കാരുണ്യവര്ഷത്തിന് തുടക്കം