ശ്മശാനം ഇനി സുന്ദരമാകും; ചെണ്ടുമല്ലി വിരിയും
വാര്‍ഡ് എട്ട് നമ്പ്യങ്കാവില് അംബേദ്കര്‍ ഹാളിനോട് അടുത്ത് കിടക്കുന്ന ശ്മശാന പറമ്പില്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.സി. ഷിബിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ചെണ്ടുമല്ലി തൈകള്‍ നടുന്നു.
1000 ചെണ്ടുമല്ലിത്തൈകൾ നട്ട് തൊഴിലുറപ്പുതൊഴിലാളികൾ
ഇരിങ്ങാലക്കുട: കാടുപിടിച്ച് ഇഴജന്തുക്കളുടെയും കുറുനരികളുടെയും താവളമായ നന്പ്യങ്കാവിലെ ശ്മശാനപ്പറന്പിൽ ഇനി ചെണ്ടുമല്ലിപ്പൂക്കളുടെ സൗന്ദര്യം. വാർഡ് എട്ടിലെ അംബേദ്കർ ഹാളിനുസമീപം സ്ഥിതിചെയ്യുന്ന ശ്മശാനഭൂമിയെ പൂന്തോട്ടമാക്കിമാറ്റാനുള്ള പ്രവർത്തനങ്ങൾക്കാണു തുടക്കമായത്. വാർഡ് കൗണ്‍സിലർ സി.സി. ഷിബിന്റെ നേതൃത്വത്തിൽ തൊഴിലുറപ്പുതൊഴിലാളികൾചേർന്ന് ശ്മശാനപ്പറന്പിൽ 1000 ചെണ്ടുമല്ലിത്തൈകൾ നട്ടു. സൗജന്യസേവനമായാണ് തൊഴിലുറപ്പുതൊഴിലാളികൾ ഇതേറ്റെടുത്തത്.
ശ്മശാനപ്പറന്പ് ഏറെക്കാലമായി കാടുപിടിച്ച് ഉപയോഗശൂന്യമായിരുന്നു.
സമീപവാസികൾക്ക് ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമായിരുന്നു. ഏതാനും മാസംമുന്‍പ് സമീപത്തെ വീട്ടമ്മയ്ക്കു പാന്പുകടിയേറ്റ് ചികിത്സ തേടേണ്ടിവന്നത് പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചു. ഈ സാഹചര്യത്തിലാണ് ശ്മശാനം വൃത്തിയാക്കി തൈകൾ നട്ടുപിടിപ്പിക്കാൻ തീരുമാനിച്ചത്. ഓണമെത്തുന്പോൾ നന്പ്യങ്കാവ് പ്രദേശത്തെ കുടുംബങ്ങൾക്ക് ആവശ്യമായ പൂക്കൾ സ്വന്തം വാർഡിൽതന്നെ ഉൽപാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പദ്ധതി നടപ്പാക്കുന്നതെന്ന് കൗണ്‍സിലർ സി.സി. ഷിബിൻ പറഞ്ഞു. കുടുംബശ്രീ സിഡിഎസ് അംഗം ശാന്താമണി വേണു, തൊഴിലുറപ്പ് മേറ്റ് സുധ സുബ്രഹ്മണ്യൻ, സുമതി പുഷ്ക്കരൻ, ഗീത കൊച്ചനിയൻ, സുമ രമേഷ്, ജെനി രാജു എന്നിവരുടെ നേതൃത്വത്തിലാണു പ്രവർത്തനങ്ങൾ നടന്നത്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പോലീസ് ജീപ്പിടിച്ച് സ്കൂട്ടര്‍ തെറിച്ചു; രണ്ട് വിദ്യാര്‍ഥികള്‍ ഗുരുതരാവസ്ഥയില്‍ അമിതവേഗവും അശ്രദ്ധയും ആരോപിച്ച് നാട്ടുകാര്‍; പോലീസിനെതിരെ പ്രതിഷേധം
ഹാഷിഷ് ഓയിലും കഞ്ചാവുമായി മൂന്നുപേര്‍ പിടിയില്‍
സെന്‍സസില്‍ ഇനി ജനപങ്കാളിത്തത്തിന്റെ പുതിയ മുഖം; സെല്‍ഫ് എന്യൂമറേഷന് ഉദ്ഘാടനം ചെയ്ത് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സംതൃപ്തിയോടെ തൃശൂർ റൂറൽ എസ്പി ബി. കൃഷ്ണകുമാർ പടിയിറങ്ങുന്നു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് സ്കൂളില്‍ മെറിറ്റ് ഡേയും എംഎല്‍എ എക്സലന്‍സ് അവാര്‍ഡ് ദാന ചടങ്ങും നടത്തി