എസ്എസ്എല്‍സി, പ്ലസ് ടു വിജയികള്‍ക്ക് അനുമോദനവും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിച്ചു
കോണത്തുകുന്ന് മനക്കലപ്പടി ആറാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച അനുമോദന ചടങ്ങ് തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യുന്നു.
കോണത്ത്കുന്ന്: മനക്കലപ്പടി ആറാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കായുള്ള അനുമോദന ചടങ്ങും കരിയര്‍ ഗൈഡന്‍സ് ക്ലാസും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്തംഗം ജിസ്മ ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. മുന്‍ ദേവസ്വം ചെയര്മാന് എന്‍.ബി. മോഹനന് ആശംസകള്‍ നേര്‍ന്നു. ട്രെയിനറും കൗണ്‍സിലറും ലൈഫ് കോച്ചുമായ ആര്.ബി. ഷിഫ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ് നയിച്ചു. ആറാം വാര്‍ഡ് മെമ്പര്‍ അസ്മാബി ലത്തീഫ് സ്വാഗതം ആശംസിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ചടങ്ങില്‍ അനുമോദിക്കുകയും അവരുടെ തുടര്‍പഠനത്തിനും തൊഴില്‍ സാധ്യതകള്‍ക്കും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഊരകം സ്റ്റാര്‍ ക്ലബ് വാര്‍ഷികവും വിദ്യാഭ്യാസ പുരസ്കാര സമര്‍പ്പണവും നടത്തി
പടിയൂര്‍ പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവച്ചുകൊന്നു
നെടുമ്പാശ്ശേരിയില്‍ നടന്ന വാഹനാപകടത്തില്‍ കരുവന്നൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു
കേരള ബഡ്ജറ്റില്‍ പ്രവാസികള്‍ക്ക് അവഗണന; കേരള പ്രവാസി സംഘം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി പ്രതിഷേധം നടത്തി
ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാഷ്ട്രീയ ജനതാദള്‍ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ധര്‍ണ നടത്തി
സ്കൂളില്‍ സംഗീത മാമാങ്കം; ഫഌവഴ്സ് ടോപ് സിംഗര്‍ ഫെയിം ഉള്‍പ്പടെയുള്ള ബാന്‍ഡിന്റെ മിന്നുന്ന പ്രകടനം